നിറകണ്ണുകളോടെ ആ ‘അമ്മ നമ്മുടെ മുന്നിൽ വന്നത് മകന് വേണ്ടി യാചിക്കാനായിരുന്നു. ജീവിക്കാൻ കൊതിക്കുന്ന ആ മകൻ അല്പനാളെങ്കിലും ജീവിച്ചു കാണാൻ ഈ ‘അമ്മ കൊതിക്കുകയാണ്. ഇന്നലെ ഫൈസ്ബൂക് ലൈവിൽ പ്രേക്ഷകരുടെ പ്രിയ താരം സേതുലക്ഷ്മി ‘അമ്മ നിറകണ്ണുകളോടെ പറഞ്ഞത് ഇങ്ങനെ..
“പത്തു വർഷമായി മകൻ രോഗിയാണ്, രണ്ടു വൃക്കകളും ദുർബലമാണ്.വൃക്ക മാറ്റി വച്ചാലെ രക്ഷപെടുകയുള്ളു രണ്ടു ചെറിയ കുട്ടികളാണ് അവനു, മൂത്ത കുട്ടിക്ക് 13 വയസ് മാത്രമാണ് പ്രായം അതിനു 18 വയസു ആകുന്ന വരെയെങ്കിലും ജീവിക്കണം എന്നാണ് അവൻ എന്നോട് പറയുന്നത്!”
മകനെ രക്ഷിക്കാനായി സുമനസുകളുടെ സഹായം തേടിയ ഈ ‘അമ്മ മകന്റെ ജീവിതം അമ്മയുടെ വാക്കുകൾ കേൾക്കുന്ന നമ്മുടെ കൈകളിൽ ആണെന്ന് പറയുന്നു. ഗുരുതരമായ വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന സേതുലക്ഷ്മി അമ്മയുടെ മകൻ കിഷോർ ഒരു കലാകാരൻ കൂടെയാണ്.. കിഷോറിനെ പറ്റിയും അയാളുടെ രോഗത്തെ പറ്റിയും അടുത്ത കൂട്ടുകാരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ…
“ഇത് കിഷോർ എന്റെ ആത്മ മിത്രം, മാത്രമല്ല മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ നല്ല അമ്മ കഥാ പത്രങ്ങൾക്ക് ജീവൻ കൊടുത്തുകൊണ്ടിരിക്കുന്ന സേതുലക്ഷ്മി അമ്മയുടെ മകൻ കഴിഞ്ഞ ഒരു മണിക്കൂർ മുൻപ് അമ്മയുടെ ഒരു വീഡിയോ കാണാൻ ഇടയായി ഒരുപാട് സങ്കടം തോന്നി സത്യത്തിൽ കരഞ്ഞു പോയ നിമിഷം.
കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലാണ് ഈ അവസാന ഘട്ടത്തിൽ കിഷോറിന് കിഡ്നി മാറ്റി വെക്കുകയേ നിവൃത്തിയുള്ളൂ കിഷോറിന്റെ ഗ്രൂപ്പ് O, പോസിറ്റീവ് ആണ് ആർക്കെങ്കിലും കിഷോറിനെ സഹായിക്കാൻ ആയാൽ കോടി പുണ്യം കിട്ടും പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ മാക്സിമം ഇത് നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ്കളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒന്ന് ഷെയർ ചെയ്ത് സഹായിക്കുക
കിഷോറിനെ നമുക്ക് വേണം അവന്റെ കളിയും, ചിരിയും, തമാശകളും, നിറഞ്ഞ കോമഡി സ്കിറ്റുകളും, മലയാള നാടക വേദിയിലെ ഒരുപാട് നല്ല കഥാ പത്രങ്ങളും നമുക്ക് വേണും പ്ലീസ് എല്ലാവരും ഇതൊന്ന് കാര്യമായിട്ട് എടുക്കാണം എന്ന അപേക്ഷയുമായി നിങ്ങളുടെ ആത്മ മിത്രം…”