വർഷങ്ങൾക്കു മുൻപ് നടൻ സൂര്യയുടെ മുൻപിൽ അദ്ദേഹത്തിന്റെ ഒരു ആരാധകൻ ഒരു ആവശ്യവുമായി എത്തി. തന്റെ വീടിന്ടുത്തുള്ള താഴ്ന്ന ജാതിയിൽ പെട്ട രജനികാന്ത് എന്ന നിർദ്ധനനായ യുവാവിന്റെ കാര്യം പറഞ്ഞാണ് അയാൾ എത്തിയത്. പത്താം ക്ലാസ്സിൽ നല്ല മാർക്ക് നേടിയ രജനികാന്ത് പഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയിരുന്നു.
പ്ലസ് വണ്ണിൽ പഠിക്കുന്ന രജനീകാന്തിന് മുന്നോട്ട് പഠിക്കാൻ നിവിർത്തിയില്ലാത്തതിനാൽ എന്ത് ചെയുമെന്നു അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ കുടുംബം. ആരാധകന്റെ അപേക്ഷ കേട്ട സൂര്യ തുടർ പഠനത്തിനും അഡ്മിഷനും ആയി എട്ടായിരം രൂപ രജനീകാന്തിന് നൽകി. ആ കാശു വാങ്ങി ഒന്ന് അതിലേക്കു നോകിയിട്ടു രജനികാന്ത് ഒരു ചോദ്യം സൂര്യയോട് ചോദിച്ചു. “സാർ ഞാൻ ഈ കാശിൽ കുറച്ചു എടുത്തു ഞങ്ങളുടെ ക്ലാസിലെ പാവപെട്ട കുറച്ചു പെൺകുട്ടികൾക്ക് സ്കൂൾ യൂണിഫോം വാങ്ങട്ടെ.
അവർ പഴയ കീറിയ ഡ്രെസ്സുകളാണ് ഇടുന്നത് അവര്ക്ക് നിവൃത്തിയില്ലാത്തോണ്ടാണ്”. സൂര്യ എന്ന മനുഷ്യന്റെ കണ്ണ് തുറപ്പിച്ച അഗാരം ഫൗണ്ടേഷൻസ് എന്ന വലിയ ട്രസ്റ്റിന് രൂപം കൊടുത്ത വാക്കുകളാണിത്. കൈയിൽ ഒരു രൂപ പോലും എടുക്കാനില്ലാത്ത ആ പയ്യൻ പോലും എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുമ്പോൾ പേഴ്സ് നിറയെ പണവും വച്ചു ഞാൻ എന്തിനു നടക്കുന്നു എന്ന ചിന്തയിൽ നിന്നു വലിയൊരു പ്രസ്ഥാനം ഉയർന്നു.
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതാണ് അഗാരം മുന്നോട്ട് വക്കുന്ന ആശയം. വിദൈ എന്ന പദ്ധതി പഠനത്തിൽ ഏറെ മുന്നോക്കം നിൽക്കുന്നതും അതെ സമയം പഠിക്കാൻ സൗകര്യങ്ങളില്ലാത്തതുമായ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. ഒരുപാട് കുട്ടികളെ ഇതിലുടെ പഠനത്തിന്റെ ഉജ്വല പാതകൾ കടക്കാൻ സഹായിച്ചിരുന്നു ഇതുവഴി. ഇതുമാത്രമല്ല 2016 തായ് എന്നൊരു പദ്ധതി കൂടെ തുടങ്ങിയിരുന്നു,
പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ നേർവഴിക്കു കൊണ്ടുവരാനും അവരുടെ വെൽഫെറിനും വേണ്ടി ഒരുക്കുന്ന തായ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നു. നാനൂറോളം വോളന്റീർമാർ മുഴുവൻ സമയം പ്രവർത്തകരായി ഈ പ്രസ്ഥാനത്തിനായി ഉഴിഞ്ഞു വച്ചിരിക്കുന്നു.
നാളിതു വരെ ഒട്ടനേകം യുവാക്കളും യുവതികളും അഗാരം ഫൗണ്ടഷന്സിന്റെ പദ്ദതികളിലൂടെ ഡോക്ടർമാരും എഞ്ചിനീയർമാരും, സമൂഹത്തിന്റെ നാനാ തുറയിലുള്ള ഉദ്യോഗസ്ഥരുമായി പഠിച്ചിറങ്ങിയിട്ടുണ്ട്. സൂര്യയുടെ തന്നെ വാക്കുകളിലൂടെ പറയുകയെങ്കിൽ “ഒരു വർഷത്തിൽ ലക്ഷകണക്കിന് വിദ്യാർഥികളാണ് പഠിക്കാൻ സൗകര്യമില്ലാതെ കഷ്ടപ്പെടുന്നത്.
നിങ്ങൾ ഒരു നേരം ഏതെങ്കിലും ഹോട്ടലിൽ നിന്നു കഴിക്കുന്ന കാശ് മാസം അവര്ക്കായി മാറ്റിയാൽ നിങ്ങൾ ചെയ്യുന്നത് വലിയൊരു പുണ്യമായിരിക്കും ” തങ്ങളുടെ ചെന്നൈയിലെ കുടുംബ വീട് ഇത്തരത്തിൽ ആഗാരത്തിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടു കൊടുക്കതിരിക്കുയാണ് സൂര്യ.
ദൈവത്തിനു ചിലപ്പോൾ കഷ്ടപെടുന്നവരുടെ കണ്ണീരൊപ്പാൻ എത്താൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ ചിലരെ അദ്ദേഹം അതിനു നിയോഗിച്ചു ഭൂവിലേക്ക് അയക്കും, അതിൽ ഒരാളായ സൂര്യ ശിവകുമാർ എന്ന നടന്. വിദ്യാഭ്യാസം എന്നത് ഒരു തീ കൊള്ളി ആണ്. ഒരായിരം മനസ്സുകളിലേക്ക് അറിവിന്റെ തീ പകരാൻ ശ്രമിക്കുന്ന ഇവർക്ക് ആശംസകൾ…..