കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമാണ്. അതില്‍ വനിതാ ആരാധകരും അവരുടെ ഫാന്‍സ് ക്ലബ്ബുകളുമുണ്ട്. സിനിമകളുടെ റിലീസിനാണ് ആരാധകര്‍ ഏറ്റവുമധികം സജീവമാകാറുള്ളത്. അതല്ലെങ്കില്‍ പിറന്നാളോ മറ്റ് വിശേഷങ്ങളോ വരുമ്പോള്‍. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധികമാരാണ് വാര്‍ത്തയില്‍ നിറയുന്നത്. രസകരമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്.
മമ്മൂട്ടിയുടെ ആരാധികമാരായ ചിലര്‍ അദ്ദേഹത്തെ റോഡില്‍ തടഞ്ഞിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കുട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്. ആരാധകരെ കണ്ട് കാര്‍ നിര്‍ത്തിയ മമ്മൂട്ടി അവരോട് സൗഹൃദത്തോടെ സംസാരിക്കാന്‍ മറന്നില്ല.
വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷം അവരുടെ ഫോണില്‍ മെഗാസ്റ്റാര്‍ തന്നെ ഒരു സെല്‍ഫി എടുത്ത് നല്‍കിയാണ് അവിടെ നിന്നും യാത്രയായത്. ഫാന്‍സ് പേജുകളിലുടെയും മറ്റുമായി ഇതിന്റെ വീഡിയോ തംരഗമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്നേഹമിതാണെന്നും മറ്റും ആരാധകര്‍ പറയുന്നു.
Megastar @mammukka ❤️ pic.twitter.com/VgWInw99Zj
— Forum Keralam (FK) (@Forumkeralam1) November 29, 2018