കെട്ടിട നിർമ്മാണ രംഗത്ത് ഏറെ നാൾ പ്രവർത്തിച്ചതിന് ശേഷം ജോസഫ് പഴനിലത്ത് എന്ന വ്യക്തി തന്റെ റിട്ടയർമെന്റ് കാലത്ത് ചെയ്യാൻ കഴിയുന്ന ഒരു ചെറുകിട സംരംഭം തേടി ഒരുപാട് അന്വേഷണങ്ങൾ നടത്തി.
മനസ്സിനും ശരീരത്തിനും ഉല്ലാസം നൽകുന്ന ഒരു കൃഷി ആയിരുന്നു മനസ്സിൽ. പക്ഷെ സ്ഥല പരിമിതി ഒരു പ്രശ്നമായിരുന്നു. ആകെയുള്ള 10 സെന്റ് സ്ഥലത്ത് നടത്താവുന്ന കുറഞ്ഞ മുതൽമുടക്കുള്ള ലാഭകരമായ ഒരു സംരംഭം. ഏറെ നാളത്ത അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം അത് കണ്ടത്തിൽ.
കേവലം 5 മാസത്തെ പ്രയത്നം കൊണ്ട് സംരംഭം തുടങ്ങി വൻ നേട്ടം കൊയ്യുകയും ചെയ്തു. ആ സംരംഭം ഒരു മത്സ്യകൃഷി ആയിരുന്നു. ഈജിപ്ഷ്യൻ നൈലോട്ടിക്ക എന്ന ഇനത്തിൽ പെടുന്ന ഒരു മത്സ്യത്തിന്റെ കൃഷി. കുറഞ്ഞ സ്ഥലത്ത് ടാങ്ക് കെട്ടി വളരെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി വൻ നേട്ടം കൊയ്യാവുന്ന ഒരു മത്സ്യകൃഷി.
വളരെ പെട്ടന്നുള്ള വളർച്ചയും കുറഞ്ഞ ആഹാരവും അതീവ രുചികരമായ മാംസവും ഈ മത്സ്യത്തിന്റെ പ്രത്യേകതയാണ്. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഈജിപ്ഷ്യൻ നൈലോട്ടിക്കക്ക് കിലോക്ക് 250 രൂപയാണ് വില.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹാച്ചറിയിൽ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.ആദ്യത്തെ വിൽവെടുപ്പിൽ തന്നെ ലാഭമായിരുന്നു. പ്രാരംഭ മൂലധന ചിലവുകൾ തിരിച്ചു പിടിക്കുകയും. മീൻ വളർത്തലിൽ കൂടുതൽ അനുഭവ സമ്പത്ത് നേടുകയും ചെയ്തപ്പോൾ വരുമാനം ഇരട്ടിയായി.
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ തന്റെ പുരയിടത്തോട് ചേർന്ന 8 സെന്റ് സ്ഥലത്ത് ഉണ്ടാക്കിയ കൊച്ചിൻ ഫിഷ് ഫാം എന്ന സ്ഥാപനത്തിൽ ഇന്ന് ഒരുപാടാളുകൾ ഈ കൃഷിയെ കുറിച്ച് കേട്ടറിഞ്ഞെത്തുന്നുണ്ട് . 5000 രൂപയുടെ കുഞ്ഞുങ്ങളെ വളർത്തിയാൽ വിളവെടുപ്പിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നേട്ടം ഉണ്ടാകും എന്ന് ജോസഫ് പറയുന്നു.
വീഡിയോ കാണാം