കലാഭവൻ ഷാജോൺ എന്ന താരത്തിനെ മലയാളി സിനിമ പ്രേമികൾ അംഗീകരിച്ചു തുടങ്ങിയിട്ട് അധിക നാളുകളായില്ല. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു മിമിക്രി പ്രോഗ്രാമുകൾ ചെയ്തും മുഖ്യധാരായിലേക്ക് എത്തിയ ഷാജോണിനെ പ്രേക്ഷകർ അംഗീകരിക്കുന്നത് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷമാണു. പിന്നീട് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ഷാജോണിനെ തേടിയെത്തി. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രം 2. 0 യിലെ വേഷവും ഷാജോണിനെ തേടിയെത്തി
മികച്ച പ്രകടനമാണ് ഷാജോൺ ചിത്രത്തിൽ നടത്തിയത്. വളരെകുറചു സീനുകൾ മാത്രമേ ഉള്ളു എങ്കിലും അതിലെല്ലാം ഷാജോൺ നല്ല രീതിയിൽ സ്കോർ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഷാജോൺ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നത് ഈ കലാകാരന്റെ പ്രകടനത്തിന് മാറ്റ് കൂട്ടുന്നു. മിനിസ്റ്ററുടെ വേഷത്തിലെത്തിയ ഷാജോണിന്റെ കൊമെടി നമ്പറുകൾക്ക് തീയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു
ഇതിനു മുൻപ് നെടുമുടി വേണുവും കലാഭവൻ മണിയും, സുരേഷ് ഗോപിയുമെല്ലാം ഷങ്കർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജോണിന് വേണ്ടി അക്ഷയ് കുമാറിന്റെ ഷെഡ്യൂൾ വരെ ബ്രേക്ക് ചെയ്താണ് ഈ കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന് കാത്തിരുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷാജോൺ പറഞ്ഞിരുന്നു. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപെടുമെന്നും തമിഴിൽ ഇനിയും നല്ല വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കുമെന്നുമാണ് ചിത്രം കണ്ട മലയാളി പ്രേക്ഷകരുടെ വാക്കുകൾ