ഷങ്കർ സംവിധാനം ചെയുന്ന 2. 0 നാളെ റീലീസാകുകയാണ്. ഇന്ത്യൻ സിനിമയുടെ തന്നെ വിസ്മയമാകാൻ ഒരുങ്ങുന്ന ചിത്രം റീലിസിനു മുൻപ് തന്നെ 300 കോടി രൂപക്ക് പുറത്താണ് ചിത്രം നേടിയ പ്രീ റീലീസ് ബിസ്സിനെസ്സ്. റീലിസിംഗ് സെന്ററുകളുടെ എണ്ണത്തിൽ റെക്കോർഡ് തീർക്കാൻ ഒരുങ്ങുന്ന ചിത്രം ഔട്ട് സൈഡ് ഇന്ത്യ റീലിസിന്റെ കാര്യത്തിലും റെക്കോർഡ് ഇടുമെന്നു ഉറപ്പാണ്.
ചിത്രത്തിൽ മലയാളത്തിൽ നിന്നൊരു സാന്നിധ്യമുണ്ട്. കലാഭവൻ ഷാജോൺ. ചിത്രത്തിൽ അഭിനയിച്ച അനുഭവം ഷാജോൺ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവരിക്കുന്നത് ഇങ്ങനെ…
ഞാൻ വീട്ടിലുള്ള ദിവസങ്ങളിൽ ഒരു ഉച്ചമയക്കം പതിവാണ്. ഒരു ദിവസം മയങ്ങി എഴുന്നേറ്റപ്പോൾ മലയാളത്തിൽ നിന്നുള്ള ഒരു ആർട്ട് ഡയറക്ടറുടെ മിസ്ഡ്കോൾ കണ്ടു. തിരികെ വിളിച്ചപ്പോൾ അദ്ദേഹം യന്തിരന്റെ ആളുകൾ വിളിച്ചില്ലേ? എന്നു ചോദിച്ചു. ഇതുകേട്ട് ഞാൻ എന്തര്? എന്ന് ചോദിച്ചുപോയി. കബളിപ്പിക്കാൻ പറയുകയാണെന്നാണ് കരുതിയത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം പറഞ്ഞു. ചുമ്മാ പറയുകയല്ല ഷാജോണേ അവരിപ്പോൾ വിളിക്കുമെന്ന്.
അവർ വിളിച്ചു എന്നാൽ ഷൂട്ടിംഗ് ഡേറ്റ് കേട്ട് ഞാൻ ഞെട്ടി. അമേരിക്കയിൽ ചെയ്യാമെന്നേറ്റ ഒരു ഷോയുടെ സമയത്താണ് ഷൂട്ട്. എനിക്ക് പറ്റുന്ന ഒരു സീൻ എങ്കിലും ഉണ്ടെങ്കിൽ ഷങ്കർ സാറിനോട് പറയാമോ എന്ന് ചോദിച്ചു, അഭിനയിക്കാൻ അത്ര ആഗ്രഹമുള്ളത് കൊണ്ടാണെന്നു പറഞ്ഞു. അവർ നോക്കാം എന്ന് പറഞ്ഞു വചു. റോൾ പോയെന്നു തോന്നിയതാണ്, പക്ഷെ അവർ വിളിച്ചു. എനിക്ക് വേണ്ടി അക്ഷയ് കുമാറിന്റെ ഷെഡ്യൂൾ പോലും അവർ മാറ്റി..
രജനി സാർ ഒരു വിസ്മയമാണ്. ഞാൻ കഷണ്ടിയൊക്കെ മറയ്ക്കാൻ വിഗ് ഒക്കെ വച്ച് ആണ് അവിടെ പോയത്. അദ്ദേഹമാകട്ടെ ഒരു സ്ലിപ്പർ ചെരുപ്പുമിട്ട് നരച്ച മുടിയുമായി ആണ് അവിടെ എത്തിയത്. എന്നെ കണ്ടതും തോളിൽ തട്ടി ദൃശ്യം കണ്ടിട്ടുണ്ടെന്നും അഭിനയം നന്നായി വന്നിട്ടുണ്ടെന്നും പറഞ്ഞു. ഞാൻ അത് കേട്ട് കിളി പോയ അവസ്ഥയിലായിരുന്നു…