Breaking News
Home / Lifestyle / സൗന്ദര്യം ഒരു അസുഖം വന്നാല്‍ തീരും ട്ടോ കഴിവില്ലാത്തവരാണ് ഈ കുട്ടിയെ കളിയാക്കുന്നത്

സൗന്ദര്യം ഒരു അസുഖം വന്നാല്‍ തീരും ട്ടോ കഴിവില്ലാത്തവരാണ് ഈ കുട്ടിയെ കളിയാക്കുന്നത്

തൃശ്ശൂര്‍: ‘നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ഈ പെണ്‍കുട്ടിയെ കളിയാക്കുന്നത്. പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരും ട്ടോ’ ആര്യന്‍ നിഷാദ് എന്ന യുവാവ് രോഷത്തോടെ സൈബര്‍ലോകത്തോട് ചോദിക്കുകയാണ്.

രണ്ടു ദിവസമായി ഒരു പെണ്‍കുട്ടി പങ്കുവച്ച ടിക് ടോക് വീഡിയോയെ രൂക്ഷമായി പരിഹസിച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമത്തില്‍ കമന്റ് ചെയ്തത്. ഒരു തമിഴ് ഗാനത്തിനൊത്ത് കരയുന്ന വീഡിയോയാണ് കുട്ടി പങ്കുവച്ചത്.

കണ്ണീരൊഴുകുമ്പോഴും ആ കുട്ടിയെ പരിഹസിക്കാനായിരുന്നു ചിലര്‍ക്ക് തിടുക്കം. ഇവര്‍ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കില്‍ വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ആര്യന്‍ പറയുന്നു.

ഹ്രസ്വചിത്ര സംവിധായകനും ചാനല്‍ ഷോകളുടെ കോര്‍ഡിനേറ്ററും കൂടിയായ ആര്യന്‍ നിഷാദ് തന്നെ കൊണ്ട് കഴിയുന്ന അവസരങ്ങള്‍ പ്രാദേശിക ചാനലില്‍ ആ കുട്ടിയ്ക്ക് നല്‍കുമെന്ന് ഉറപ്പ് പറയുന്നു.

‘ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കണ്ടിട്ട് ആ കുട്ടി ഇന്ന് എന്നെ വിളിച്ചിരുന്നു. സത്യത്തില്‍ ഫോണിലൂടെ കരയുകയായിരുന്നു അവള്‍. നീതു എന്നാണ് ആ കുട്ടിയുടെ പേര്. ഇന്ന് ആശുപത്രിയില്‍ പോകാന്‍ തയാറായി ഇരുന്നതാണ്. ആളുകളുടെ കളിയാക്കലും നോക്കിയുള്ള ചിരിയും സഹിക്കാന്‍ പറ്റുന്നില്ല സാറെ. അതുകൊണ്ട് പുറത്തിറങ്ങിയില്ലെന്നും നീതു പറഞ്ഞതായും ആര്യന്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.