Breaking News
Home / Lifestyle / കളിപ്പാട്ടത്തിലെ മോഹൻലാലിൻറെ മകൾ ഇന്ന് ലോകമറിയുന്ന സംവിധായിക

കളിപ്പാട്ടത്തിലെ മോഹൻലാലിൻറെ മകൾ ഇന്ന് ലോകമറിയുന്ന സംവിധായിക

ഗോവയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മലയാളികൾ ഒരുക്കിയ നിരവധി ചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രദര്ശിപ്പിക്കുണ്ട്. ഇങ്ങനെ ശ്രദ്ധേയയാണ് ദീപ്തി എന്ന മലയാളി വനിത. ഒരു പക്ഷെ വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ നമ്മൾ പലരും ദീപ്തിയെ കണ്ടിട്ടുണ്ടാകും.

വേണു നാഗവള്ളി മോഹൻലാൽ ചിത്രമായ കളിപ്പാട്ടത്തിലെ മോഹൻലാലിൻറെ മകൾ. ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് സഞ്ചരിക്കണമെങ്കിലും നമുക്ക് ഏറെ ഇഷ്ടമുള്ള ഒരു ചിത്രമായതിനാൽ ബുദ്ധിമുട്ടുണ്ടാകില്ല.

സംവിധായകനായ സഞ്ജീവ് ശിവനാണ് ദീപ്തിയുടെ ഭർത്താവ്. അപരിചിതൻ പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സഞ്ജീവ് ശിവൻ സംഗീത് ശിവന്റെയും സന്തോഷ് ശിവന്റെയും സഹോദരനാണ്. ദീപ്തി ഇന്ന് ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. ഒരു പ്രമുഖ ചാനലിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ദീപ്തി iffi ഗോവയിൽ എത്തിയത് ഒരു ഡോക്യൂമെന്ററിയുമായി ആണ്.

ഷങ്കർ മഹാദേവൻ എന്ന സംഗീത പ്രതിഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യൂമെന്ററിയാണ് ദീപ്തി ഒരുക്കിയത്. പല അന്താരാഷ്ട്ര ഫിലിം ഫെസ്ടിവലുകളിലും പ്രദര്ശിപ്പിക്കപ്പെട്ട ദീപ്തിയുടെ ഡികോഡിങ് ഷങ്കർ എന്ന ഡോക്യൂമെന്ററി നിരൂപക പ്രശംസ നേടിയ ഒന്നാണ്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത ചിത്രത്തിന് മികച്ച അഭിപ്രായം ഗോവൻ മേളയിലെ കാണികളിൽ നിന്നും ലഭിക്കുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.