ജോജു ജോർജ് നായകനാകുന്ന ജോസഫ് തീയേറ്ററുകളിൽ മികച അഭിപ്രായത്തോടെ മുന്നേറുകയാണ്. ജൂനിയർ ആര്ടിസ്റ് എന്ന നിലയിൽ നിന്ന് കഷ്ടപ്പാടിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ജോജു ഇന്നത്തെ നായകനായി മാറിയത്. ഒരു വേഷത്തിനു വേണ്ടി സെറ്റുകളിൽ അലഞ്ഞതും പണ്ട് സഹിച്ച ബുദ്ധിമുട്ടുകളെയും പറ്റി ജോജു വാചാലമാകാറുണ്ട്.താൻ സിനിമയിൽ ഒന്നുമില്ലാതിരുന്ന കാലത്തു മമ്മൂട്ടിയെ കണ്ടതിനെ പറ്റി ജോജു പറയുന്നത് ഇങ്ങനെ
ഒരിക്കല്‍ എയര്‍പോര്‍ട്ടിലെ ആള്‍ത്തിരക്കില്‍വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കേള്‍പ്പിച്ചു. എന്നാൽ ആള്‍ത്തിരക്കില്‍ അദ്ദേഹത്തിന് അത് ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഒരു വണ്ടിയില്‍ ഞാനും കൂട്ടുകാരും മമ്മൂക്കയെ പിന്തുടര്ന്നു.
ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തെത്താൻ കഴിഞ്ഞു. ഞാന്‍ വണ്ടിയുടെ ഡോറില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴ്ത്തി, മുഖവുരയൊന്നും ഇല്ലാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ച് കാണിച്ചു.
അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ വണ്ടിക്ക് പിറകില്‍ ബിജു മേനോനും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതും വലുതുമായ റോളുകളില്‍ അവര്‍ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു