Breaking News
Home / Lifestyle / ഉരഗ ലോകത്തെ റാണി; പഞ്ചവര്‍ണ്ണത്തിലുള്ള പാമ്പ്

ഉരഗ ലോകത്തെ റാണി; പഞ്ചവര്‍ണ്ണത്തിലുള്ള പാമ്പ്

തല ഓറഞ്ച് നിറത്തില്‍, പച്ചയും നീലയും നേരിയ ചുവപ്പും കറുപ്പും ഇടകലര്‍ന്ന ആകര്‍ഷകമായ ഉടല്‍. ഈ വിവരണം ലോകത്തെ ഏറ്റവും സുന്ദരനായ ഒരു പാമ്പിനെ കുറിച്ചാണ്.

സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടര്‍ എന്ന അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള അപൂര്‍വയിനം പാമ്പാണിത്. കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നു പോകുന്നത്ര ഭംഗിയാണ് ഈ പ്രത്യേക ഇനം പാമ്പുകള്‍ക്ക്. പച്ച കലര്‍ന്ന നീല നിറത്തിലുള്ള ഉടലില്‍ കറുപ്പും ചുവപ്പും നിറത്തിലുള്ള വരകളുമുണ്ട് ഇവയ്ക്ക്.

ഈ ഉരഗ റാണിയുടെ ശാസ്ത്രനാമം താംനോഫിസ് സിര്‍റ്റാലിസ് ടെട്രാറ്റേനിയ (Thamnophis sirtalis tterataenia)
എന്നാണ്. ഇവയ്ക്കുള്ളത് ഉടലിനെക്കാള്‍ അല്‍പം വീതി കൂടിയ തലയാണ്. അമേരിക്കയില്‍ സാധാരണയായി കണ്ടു വരുന്ന ഗാര്‍ട്ടര്‍ ഇനത്തില്‍ ഉള്ള പാമ്പുകളുടെ ഉപവിഭാഗമാണ് സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടര്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഈ വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍ക്ക് 46 മുതല്‍ 140 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും.

ഇവയ്ക്ക് വിഷപ്പല്ലുകള്‍ ഇല്ല. അതിനാല്‍ ഇവ ഉമിനീരിലെ വിഷാംശം ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. എന്നാല്‍ ഇത് മനുഷ്യനു ദോഷകരമല്ല. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇവയുടെ എണ്ണം 1000 നും 2000 നും ഇടയില്‍ മാത്രമാണെന്നു ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവയെ പിടിക്കുന്നതു കുറ്റകരമാണ്.

About Intensive Promo

Leave a Reply

Your email address will not be published.