Breaking News
Home / Lifestyle / കൊലപാതകം എന്ന് സംശയിക്കാവുന്ന കാരണങ്ങൾ ഇങ്ങിനെ

കൊലപാതകം എന്ന് സംശയിക്കാവുന്ന കാരണങ്ങൾ ഇങ്ങിനെ

പ്രശസ്റ്റൻ വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് നിഗമനങ്ങൾ വർദ്ധിക്കുന്നതിനിടെ ഫോറൻസിക് സംഘം അപകടത്തിൽ‌പെട്ട കാർ പരിശോധിച്ചു. കാർ ഓടിച്ച ഡ്രൈവറുടെ മൊഴിയിൽ വന്ന വൈരുദ്ധ്യവും മറ്റുമാണ്‌ ആദ്യം ദുരൂഹത ഉയർത്തിയത്. പിന്നീട് ബാലഭാസ്കർക്ക് പണം നല്കാനുള്ള ഒരാളുടെ ബന്ധുവാണ്‌ കാർ ഡ്രൈവർ എന്ന കണ്ടെത്തൽ ഏവരേയും ഞെട്ടിച്ചിരുന്നു.

അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നു എന്നായിരുന്നു ഡ്രൈവർ അർജുൻ പറഞ്ഞിരുന്നത്. എന്നാൽ അത് ശരിയല്ല എന്നും ഡ്രൈവർ തന്നെയാണ്‌ കാർ ഓടിച്ചിരുന്നത് എന്നും അപകടത്തിൽ നിന്നും രക്ഷപെട്ട ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴി. ബാലു പിൻ‌സീറ്റിൽ ആയിരുന്നുവെന്നും താനും മകളുമാണ് മുൻ‌സീറ്റിൽ ഉണ്ടായിരുന്നതെന്നും ആയിരുന്നു ലക്ഷ്മി നൽകിയ മൊഴി.

ഈ അപകടത്തിൽ അടി മുടി ദുരൂഹതകൾ ഉണ്ട്. ഇത് കൊലപാതകം തന്നെ ആയേക്കും ബന്ധുക്കൾ പറയുന്നു. അതിന്റെ കാരണങ്ങൾ ഇതാണ്‌. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് മരിച്ചു പോയ ബാലഭാസ്കർ എന്നും ഡ്രൈവർ എന്നും ഉള്ള തർക്കങ്ങൾ. മറ്റൊന്ന് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയതും പണവും എല്ലാം മറ്റൊരു ആളായിരുന്നു കൈകാര്യം ചെയ്തത്. ഇയാൾ പണം ഒന്നും ഇതുവരെ കുടുംബത്തിനു മടക്കി നല്കിയിട്ടില്ല. എത്ര പണം ഉണ്ട് എന്നു പോലും ആർക്കും അറിയില്ല.

അതെല്ലാം അറിയാമായിരുന്നു ബാലഭാസ്കർ ഇന്ന് ജീവിച്ചിരിക്കുന്നില്ല. മറ്റൊരു കാരണം . തൃശൂരിൽ ക്ഷേത്ര ദർശനത്തിനു പോയതായിരുന്നു ഇവർ. അവിടെ തങ്ങുവാനായിരുന്നു രാത്രി ആദ്യ തീരുമാനം. എന്നാൽ ഡ്രൈവർക്ക് പോകണം എന്ന് നിർബന്ധം. അതിനിടെ ഡ്രൈവർ പലർക്കും ഫോൺ ചെയ്തിരുന്നതായും പറയുന്നു. എന്തായാലും . തൃശൂരിൽ നിന്നും ആ രാത്രി തന്നെ തിടുക്കത്തിൽ തിരുവന്തപുരത്തേക്ക് പുറപ്പെട്ടത് ആരുടേയോ സമ്മർദ്ദം കൊണ്ടായിരുന്നു എന്നുറപ്പ്.ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാലബാസ്കറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാലഭാസ്കറിന്റെ പിതവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉണ്ടാകുന്ന പല വാഹനാപകടങ്ങളിലും ഇത്തരം ദുസൂചനകൾ ഉണ്ടാകാറുണ്ട്. നിരവധി കാൽ നടക്കാർ പോലും അകപടത്തിൽ മരിക്കുന്നതിന്റെ യഥാർഥ കാരണം അറിയാതെ പോകുന്നു. എന്തായാലും റോഡിൽ കൊലപാതകവും മറ്റും ആസൂത്രിതമായി നടക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌. നമുക്ക് അറിയേണ്ടത് ബാലഭാസ്കറും അദ്ദേഹത്തിന്റെ കുരുന്നു കുട്ടിയും കൊലപ്പെടുകയായിരുന്നുവോ എന്നാണ്‌.

About Intensive Promo

Leave a Reply

Your email address will not be published.