Breaking News
Home / Lifestyle / മലകയറാൻ ഒറ്റ യുവതിപോലുമില്ല പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല

മലകയറാൻ ഒറ്റ യുവതിപോലുമില്ല പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല

വിശ്വാസികൾ പറഞ്ഞ അയ്യപ്പ വിജയത്തിന്റെ സൂചനയെന്നോളം മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല. വെർച്യുൽ ക്യൂ വഴി രെജിസ്റ്റർ ചെയ്ത യുവതികൾ ദർശനത്തിൽ നിന്നും പിന്മാറുകയാണ്. പമ്പയിൽ എത്തുന്ന ഇതര സംസ്ഥാന യുവതികളും അവിടെ തന്നെ യാത്ര ഉപേക്ഷിക്കുകയാണ്.

സുപ്രീംകോടതി വിധിയുടെ പച്ഛാത്തലത്തിൽ ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന പത്തിനും അമ്പതിനുംഇടയിൽ പ്രായമുള്ളവർക്ക് സൗകര്യം ഏർപെടുത്തുന്നതിനായി പോലീസ് ഏർപ്പാട് ചെയ്ത ടോൾ ഫ്രീ നമ്പർ ആണ് 12890 . ദർശനം നടത്താൻ ആഗ്രഹിക്കുന്നസ്ത്രീകൾക്ക് ഏത് സംസ്ഥാനത്ത് നിന്നും ഈ നമ്പറിൽ വിളിച്ച് സംരക്ഷണം തേടാം എന്നിരിക്കെ ഈ നമ്പറിൽ വിളിച്ച് ആദ്യം സംരക്ഷണം തേടിയത് തൃപ്തി ദേശായി ആണ്.

പൊലീസിന് നൽകാൻ കഴിയുന്നതിനപ്പുറം സൗകര്യങ്ങൾ ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിലേക്ക് പോകുന്നതിന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുപോയി.

തുടർന്ന് മറ്റൊരു യുവതി ഇതേ നമ്പറിൽ വിളിച്ച് സംരക്ഷണം തേടിയെൻകിളിം തുടർന്ന് ഉദ്യമത്തിൽ നിന്നും പിന്മാറി. നിലവിൽ ഒരു ഷ്ട്രീയും സംരക്ഷണം തേടി പോലീസിനെ ബന്ധപ്പെട്ടിട്ടില്ല എന്ന് പോലീസ് ചീഫ് കൺട്രോൾ റൂം അറിയിച്ചു.

ഡിജിപി അനിൽ കാന്തിന്റെയും ഐജി മനോജ് അബ്രഹാമിന്റെയും നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. എന്നാൽ എല്ലാതരത്തിലുള്ളതീർഥാടകർക്കും പേര് രെജിസ്റ്റർ ചെയ്യാവുന്ന വെർച്യുൽ ക്യൂവിൽ നിന്നും യുവതികൾ പിന്മാറുകയാണ്. ആദ്യ ദിനങ്ങളിൽ അഞ്ഞൂറിലധികം പേര് വേർട്അൽ ക്യൂവിൽ രെജിസ്റ്റർ ചെയ്തെങ്കിൽ തുടന്ന് രെജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ ദിവസവും വിരലിൽ എണ്ണാവുന്നവരാണ്പേര് രെജിസ്റ്റർ ചെയ്യുന്നത്.

ഇവരിൽത്തന്നെ പലരും വരുന്നില്ല. വരുന്നവർ തന്നെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള പോലീസിന്റെ നടപടിയുടെ പച്ഛാത്തലത്തിൽ തീർഥാടനത്തിൽ നിന്നും പിന്മാറുകയാണ്. എന്നാൽ യുവതികൾ ആരെങ്കിലും പ്രവേശനത്തിനായി സന്നദ്ധരായി മുന്നോട്ട് വരുകയാണെകിൽ അതിനു സൗകര്യം ഒരുക്കുന്നതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിനു ക്രമീകരണം ചെയ്തിട്ടുണ്ടെങ്കിലും ആരും തന്നെ സബാറില്ലയിലേക്ക് എത്തുന്നില്ലെന്ന് പോലീസ് വിശദമാക്കി.

അതേസമയം ശബരിമല ദർശനത്തിന്‌ കോട്ടയം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ ആറ്‌ യുവതികളെ പോലീസ് തടഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് ഇവർ യാത്ര ഉപേക്ഷിച്ചു. ആന്ധ്രയിൽനിന്നുള്ള യുവതികൾ ഉൾപ്പെടുന്ന തീർഥാടകർ രണ്ടുസംഘങ്ങളായാണ്‌ എത്തിയത്‌. വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുസംഘവും കോട്ടയം റയിൽവെ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ശബരിമലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചതിനെ തുടർന്ന് യുവതികൾ തിരികെ പോകുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.