ചില ഭക്ഷണസാധനങ്ങള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആ അലര്‍ജി കാരണം സ്വന്തം കാമുകിയെ ഒന്ന് ചുംബിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഈ ഇരുപത്തിരണ്ടുകാരനായ യുവാവിന്റെ പരാതി.
നിലക്കടല അഥവാ പീനട്ട് ആണ് ഒലിയുടെ ജീവിതത്തില്‍ അലര്‍ജി എന്ന വില്ലനായെത്തിയത്. ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഒലിയ്ക്ക് നിലക്കടല അലര്‍ജി ആദ്യമായുണ്ടായത്. വായില്‍ തുപ്പല് കട്ടപിടിച്ചു ശ്വസിക്കാന്‍ പോലും ആവാത്ത അവസ്ഥയിലായിരുന്നു അന്ന് ഒലി. പിന്നെയുള്ള ജീവിതത്തില്‍ ഏറെ ശ്രദ്ധ കൊടുത്താണ് ഒലി ഓരോ കാര്യങ്ങളും ചെയ്തത്. നിലക്കടല കൊണ്ടുള്ള എന്തെങ്കിലും വസ്തു ഉള്ളിലെത്തിയാല്‍ ഉടന്‍ അലര്‍ജി ലക്ഷണം ആരംഭിക്കും. ശ്വാസതടസ്സവും, ചര്‍മം വിണ്ടുകീറലും ചര്‍മത്തില്‍ ചുവന്ന പാടുകളും ഉടന്‍ ആരംഭിക്കും.
എന്നാല്‍ നിലക്കടല ഏറെ പ്രിയമാണ് തന്റെ കാമുകിക്കെന്നും യുവാവ് പറയുന്നു. ആഹാരത്തില്‍ പോലും ചെറിയ ഒരു കഷ്ണം പോലും പെടരുതെന്ന് നിര്‍ബന്ധമുണ്ട്. മിക്കപ്പോഴും തനിക്കുള്ള ആഹാരം സ്വയം പാകം ചെയ്യുകയാണ് പതിവ്. മരണം വരെ ഈ അലര്‍ജി മൂലം സംഭവിക്കാമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്.
ഫ്ലൈറ്റ് യാത്രകളും ഹോളിഡേ ആഘോഷങ്ങളും ഒലി എപ്പോഴും ഒഴിവാക്കാറുണ്ട്. അതുപോലെ അന്യദേശങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോയാല്‍ ഒരുപക്ഷേ ഭാഷയുടെ പ്രശ്നം മൂലം എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയവും യുവാവിന് ഉണ്ട്.