Breaking News
Home / Lifestyle / സന്നിധാനത്ത് തൊഴാനെത്തിയ യതീഷ് ചന്ദ്രയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ഭക്തര്‍

സന്നിധാനത്ത് തൊഴാനെത്തിയ യതീഷ് ചന്ദ്രയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ഭക്തര്‍

എസ്പി യതീഷ് ചന്ദ്രയ്ക്ക് ശബരിമലയില്‍ സുരക്ഷാ ചുമതല നല്‍കിയതിന് സര്‍ക്കാരിനെ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടെയുള്ള പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും എസ്പിക്ക് മികച്ച സ്വീകരണം നല്‍കി ഭക്തര്‍. സര്‍ക്കാരിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് സന്നിധാനത്ത് യതീഷ് ചന്ദ്രക്ക് ലഭിച്ച സ്വീകരണത്തില്‍ നിന്നും വ്യക്തമാണ്. എസ്പി ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴായിരുന്നു സമാനതകളില്ലാത്ത സ്വീകരണം ഭക്തര്‍ ഒരുക്കിയത്.

രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ തിരക്കു കൂട്ടി. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു. പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഈ ഐപിഎസുകാരന്‍ പിടിച്ചെടുത്തുവെന്ന് ഈ സംഭവം തെളിയിക്കുകയാണ്.

നിലക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് കൃത്യമായ മറുപടി നല്‍കി ഉത്തരം മുട്ടിച്ചതും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്‍കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു, എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന സ്വീകരണമാണ് അദ്ദേഹത്തിന് ശബരിമലയില്‍ ലഭിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.