അടുത്തിടെ അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻലാൽ മീ റ്റു ക്യാമ്പയിനെ പറ്റി പരാമർശങ്ങൾ നടത്തിയിരുന്നു. മീ റ്റു ക്യാമ്പയിൻ എന്നത് ചിലർക്കിപ്പോ ഒരു ഫാഷനായി മാറിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ ശക്തമായി വിമർശിച്ചു കൊണ്ട് നടി രേവതി പ്രതികരിച്ചിരുന്നു. ഇപ്പോളിതാ wcc യുടെ തലപ്പത്തുള്ള പദ്മപ്രിയയും മോഹൻലാലിനു എതിരെ പ്രതികരിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ പറയുന്നു.സ്ത്രീകൾ പുരുഷന്മാരുടെ കാഴ്ചപ്പാടുകൾക്കും ചിന്തകൾക്കും കീഴിൽ ഒതുങ്ങിയിരിക്കണം എന്ന വലിയ കൂട്ടം ആളുകളുടെ മനോഭാവമാണ് ഈ നിലപാടെന്നും പദ്മപ്രിയ പറഞ്ഞു. ” മീ റ്റു സംബന്ധിച്ച സങ്കിർണതകളെ പറ്റി എനിക്കറിയാം. ടൈം ലൈൻ സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. പക്ഷെ അതിന്റെ അസ്തിത്വതെ വരെ ചോദ്യം ചെയുന്ന ഇത്തരക്കാർ എനിക്ക് ഇപ്പോഴും അത്ഭുതമാണ്.
നടി രേവതി മോഹൻലാലിൻറെ പേര് പറയാതെ തന്റെ ട്വീറ്റിൽ ആണ് ഇതിനെതിരെ പ്രതികരിച്ചത്. ചൊവ്വയിൽ നിന്ന് വന്നവർക്ക് മാത്രമേ എന്താണ് ലൈംഗിക പീഡനം എന്ന് അറിയാത്തതായി ഉള്ളു എന്നും ഇവരെ ഒക്കെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നും രേവതി ട്വീറ്റിൽ പറഞ്ഞു.