മോഹൻലാലും ശ്രീനിവാസനും എന്ന് ഒരുമിച്ച് കേൾക്കുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് എപ്പോഴും ഓർമ്മ വരുന്നത് ദാസനും, വിജയനും എന്ന കഥാപാത്രങ്ങളെ കുറിച്ചാണ്. അത്രമാത്രം കെമിസ്ട്രി ആയിരുന്നു ഇവർ അവതരിപ്പിച്ച ഓൺ സ്ക്രീൻ കഥാപാത്രങ്ങൾകക്ക്, ഓഫ് സ്ക്രീനിൻ ഇവർ തമ്മിലുള്ള വഴകുകൾക്കും, തമാശകൾക്കും , കൗണ്ടറുകൾക്കും അതേ കെമിസ്ട്രി തന്നെയാണ്.
വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയായിരുന്നു ചിത്രം ചിന്തവിഷ്ടയായ ശ്യാമള. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയതിന് ശ്യാമള എന്ന കഥാപാത്രത്തിന് ആരെ കാസറ്റ് ചെയ്യണമെന്ന ആശയം കുഴപ്പത്തിലായി ശ്രീനിവാസൻ. സുഹൃത്തുക്കളായ സംവിധായകരായ പ്രിയദര്ശന്, സത്യന് അന്തിക്കാട് എന്നിവരോട് അദ്ദേഹം ചർച്ച ചെയ്തെങ്കിലും അതിനുള്ള കൃത്യമായ ഉത്തരം ശ്രീനിവാസനും കൂട്ടർക്കും കിട്ടിയില്ല. ഈ തിരച്ചിലിനിടയിൽ ഒരു ദിവസം മോഹന്‍ലാലിനെ ശ്രീനിവാസൻ കാണാൻ ഇടയായി.
മോഹൻലാലിനെ കണ്ടപ്പോൾ ശ്രീനിവാസൻ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. എന്നിട്ട് താൻ ശ്യാമളയായി ആരെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്ന ആശയം കുഴപ്പത്തിലാണെന്ന് മോഹൻലാലിനോട് പറയുകയുണ്ടായി. ഇതു കേട്ട മോഹൻലാൽ തന്റെ മനസ്സിൽ ഉദിച്ച അഭിപ്രായം പറയുകയുണ്ടായി. തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു ഒരു തമിഴ് നടി സംഗീതയെ നിർദ്ദേശിച്ചു .
ഇത് പറഞ്ഞതിന് ശേഷം രസകരമായി മറ്റൊരു കാര്യവും കൂടി ശ്രീനിവാസൻ പറയുന്നു
” ആ ഒരു സംഭവത്തിനു മുമ്പു വരെ ഞാൻ ഓര്‍ത്തിരുന്നതു കലാബോധം ഇല്ലാത്ത ഒരു നടനാണ് മോഹന്‍ലാലെന്നാണ്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു മാറി എന്നു ശ്രീനിവാസന് പറയുന്നു. മാത്രമല്ല മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണ് എന്നു ആരെങ്കിലും പറഞ്ഞാല്‍ താന്‍ സമ്മതിച്ചുതരില്ലെന്നും അവരെ താന്‍ തല്ലുമെന്നും ശ്രീനിവാസന് പറയുന്നു. “