മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അങ്കമാലിയിലെ ഇടതുപക്ഷത്തിന്റെ വഴിതടയല്‍ സമരം അടിച്ചമര്‍ത്തി മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കയറി വന്ന ആ യുവ ഐപിഎസുകാരന് പിന്നീട് പുതുവൈപ്പിന് സമരത്തിനിടെ കൊച്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും അടിച്ചോടിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വില്ലനായി അവതരിച്ചു. ശേഷം പ്രളയകാലത്തെ പ്രവര്‍ത്തികളിലൂടെ നന്മയുടെ പ്രതീകമായി മാറുകയും ഇപ്പോള്‍ ശബരിമലയില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കിയും യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്ര.
2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരി. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ വന്‍ശമ്പളത്തിന് ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് കരസ്ഥമാക്കാന്‍ യതീഷ്ചന്ദ്ര ഒരു ശ്രമം നടത്തുന്നത്.
കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിലൂടെ തമിഴ്നാട്ടിലും താരമായിരിക്കുകയാണ് ഇ യുവ ഐ പി എസ് ഓഫീസിർ .തമിഴ് വോയിസ് എന്ന ഫേസ്ബുക് പേജ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ ഇരുപതിനായിരത്തോളം പേര് ഷെയർ ചെയ്യുകയും ഏകദേശം ആറു ലക്ഷത്തോളം പേര് കാണുകയും ചെയ്തു . തമിഴ് യുവാക്കളും സ്ത്രീകളും ഇ പോലീസ് ഓഫീസർക്ക് നന്ദി പറയുന്നത് കമെന്റുകളിൽ കാണാം