Breaking News
Home / Lifestyle / അധ്യാപകന്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ന്യൂഡല്‍ഹി: സദാത്പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍, ക്ലാസില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് തല മസാജ് ചെയ്യിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കസേരിയില്‍ വിശ്രമിക്കുന്ന അധ്യാപകന്റെ തല വിദ്യാര്‍ഥി മസാജ് ചെയ്ത് കൊടുക്കുന്നതാണ് വീഡിയോയിലുളളത്. ഈ സമയം മറ്റു വിദ്യാര്‍ത്ഥികള്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും ഇനി ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ ശിക്ഷ കഠിനമാകുമെന്നും ഈസ്റ്റ് ദില്ലി മുനസിപ്പല്‍ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ അല്‍കാ ശര്‍മ പറഞ്ഞു

About Intensive Promo

Leave a Reply

Your email address will not be published.