Breaking News
Home / Lifestyle / ഗജ ചുഴലിക്കാറ്റില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സൂര്യയുടെ കുടുംബം

ഗജ ചുഴലിക്കാറ്റില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സൂര്യയുടെ കുടുംബം

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സൂര്യയുടെ കുടുംബം. വിവിധ എന്‍ജിഒകള്‍ വഴി 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. സൂര്യ, പിതാവ് ശിവകുമാര്‍, സഹോദരന്‍ കാര്‍ത്തി, ഭാര്യ ജ്യോതിക, സൂര്യയുടെ 2ഉ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ കണക്കായിട്ടാണ് സംഭാവന ചെയ്യുന്നത്.

കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ സൂര്യ- കാര്‍ത്തി സഹോദരന്മാര്‍ അടിയന്തിര സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ വിജയ് സേതുപതി സംഭാവന ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.