Breaking News
Home / Lifestyle / മറിയുമ്മയെ കബറടക്കിയ പള്ളിക്ക് സമീപത്തായി നിലയുറപ്പിച്ചിരിക്കുകയാണ് വാനരന്‍

മറിയുമ്മയെ കബറടക്കിയ പള്ളിക്ക് സമീപത്തായി നിലയുറപ്പിച്ചിരിക്കുകയാണ് വാനരന്‍

കഴിഞ്ഞ ദിവസം ഉമ്മത്തൂരിലെ ചെടിയാലയില്‍ മറിയുമ്മ മരിച്ചു. കുറച്ചുകാലം മുമ്പ് കാട്ടില്‍ നിന്നും ഒരു കുരങ്ങന്‍ വഴിതെറ്റി നാട്ടിലെത്തിയിരുന്നു.

പുഴയിലുടെ ഒലിച്ചു വന്നതോ വഴി തെറ്റി വന്നതോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് നിശ്ചയമില്ല. പുഴയുടെ സമീപത്തെ വീടുകളിലും പറമ്പുകളിലുമായിരുന്നു താമസം.

ചിലര്‍ ഭക്ഷണം കൊടുത്തപ്പോള്‍ മറ്റു ചിലര്‍ ആട്ടിയോടിച്ചു. എന്നാല്‍ മറിയുമ്മ എന്നും ഒരു പിടി ആഹാരം കുരങ്ങിനു നീക്കിവച്ചിരുന്നു. പിന്നീട് പുഴയോരത്തെ മരങ്ങളില്‍ താമസമാക്കിയ കുരങ്ങന്റെ ഭക്ഷണം മറിയുമ്മയുടെ വകയായി.

എന്നാല്‍ കുരങ്ങന്‍ പ്രദേശത്ത് നിന്നും ഇടയ്ക്ക് അപ്രത്യക്ഷമാകുക പതിവായിരുന്നു. കുറച്ചുനാളുകളായി ആ കുരങ്ങന്‍ പ്രദേശത്തുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം മറിയുമ്മയുടെ മരണം നടന്ന ദിവസമാണ് പിന്നീട് കുരങ്ങന്‍ തിരിച്ചെത്തിയത്. മറിയുമ്മയെ കബറടക്കിയ പള്ളിക്ക് സമീപത്തായി നിലയുറപ്പിച്ചിരിക്കുകയാണ് വാനരന്‍.

രണ്ട് ദിവസമായി പാറക്കടവിലെ ഖബറിസ്ഥാന് സമീപത്ത് നിന്നും മാറാതെ നില്‍ക്കയാണ് കുരങ്ങന്‍.

About Intensive Promo

Leave a Reply

Your email address will not be published.