എന്താണ് സിസേറിയന്.ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വൈറല്‍ ആകുന്നു.
സിസേറിയന്
“ഡാ എന്താ സിസേറിയന് എന്ന് പറഞ്ഞാല്‍”
ഞാന്‍ മനോജിനോട് ചോദിച്ചു.
“അത് സുഖ പ്രസവം അല്ലാതെ വരുമ്പോള്‍ ഡോക്റ്റര്‍മാര്‍ ചെയ്യുന്നതാണ്”
മനോജ് മറുപടി പറഞ്ഞു.
“അല്ല എന്താ ഈ സുഖ പ്രസവം” ഞാന്‍ വീണ്ടും മനോജിനോട് ചോദിച്ചു.
“സുഖമായി പ്രസവിക്കുന്നതിനു സുഖ പ്രസവം എന്ന് പറയുന്നു”.അവന് കഷ്ടപ്പെട്ട് പറഞ്ഞു ഒപ്പിച്ചു.
“അപ്പോള്‍ സിസേറിയന്”
ഞാന്‍ അവനെ വിടുന്ന ഭാവമില്ല.
“അത് വയര്‍ ചെറുതായി കീറി കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്നതിനാണ് സിസേറിയന് എന്ന് പറയുന്നത്”
അവന് പറഞ്ഞു.
“അപ്പോള്‍ വേദന എടുക്കില്ലേ”
ഞാന്‍ ചോദിച്ചു.
“ഇല്ലട മയക്കി കിടത്തിയിട്ടെ ഓപ്പറേഷന് ചെയ്യു”അല്ല നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ”
അവന് ചോദിച്ചു.
“ഡാ പെങ്ങള്‍ക്ക് സിസേറിയന് വേണ്ടി വരും എന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു.അതാ ചോദിച്ചത്”
ഞാന്‍ മറുപടി കൊടുത്തു.
“നീ പേടിക്കണ്ട ഡാ ഇതെല്ലം എല്ലാരും ചെയ്യുന്നതാ. ഒന്നും ഉണ്ടാവില്ല “അവന് പറഞ്ഞു.
മനോജിന്റെ കല്യാണം കഴിഞ്ഞതും രണ്ടു കുട്ടികളുടെ അപ്പനും ആയ അവനോടു അല്ലാതെ വേറെ ആരോടാ ഈ സംശയം ചോദിയ്ക്കാന്‍ പറ്റുക.
സിസേറിയന് പറഞ്ഞപ്പോള്‍ പെട്ടെന്ന്.വളരെ പെട്ടെന്ന് കഴിഞ്ഞു.അങ്ങനെ അല്ല എന്ന് ഇന്നലെ മനസിലായി.
പെങ്ങളുടെ പ്രസവത്തിനു കുത്തബ് മിനാര്‍ പോലത്തെ സിറിഞ്ച് അളിയന് വാങ്ങിച്ചു കൊണ്ട് വന്നപ്പോഴെ എന്റെ സപ്ത നാഡിയും തളര്‍ന്നു.8,10 ഇഞ്ച് നീളം ഉള്ള സിറിഞ്ച്.അതാണ് നട്ടെല്ലില്‍ കുത്തി കയറ്റുന്നത്.ബാക്കി കാഴ്ചകള്‍ അറിയില്ലായിരുന്നു.
എന്നാല്‍ ഓപ്പറേഷന് തീയേറ്ററില്‍ നടക്കുന്നത് ഇന്നലെ കാണേണ്ടി വന്നു.അനസ്തേഷ്യ കൊടുത്തു കൊണ്ട് ബോധം കെടുത്തുന്നു.പിന്നീട് സര്‍ജിക്കള്‍ ബ്ലൈഡ് വെച്ച് കൊണ്ട് വയര്‍ കീറുന്നു.അപ്പോള്‍ തന്നെ ചോര ഒഴുകുന്നു.പിന്നീട് തൊലിയുടെ രണ്ടാം ലയര്‍ കീറുന്നു.\
പിന്നീട് മൂന്നാം ലയര്‍ കീറി അതില്‍ പ്ലേ ഇട്ടു വെക്കുന്നു.പിന്നീട് അതിലൂടെ കുഞ്ഞിനെ എടുക്കുന്നു.പൊക്കിള്‍ കോടി മുറിക്കുന്നു.എന്നിട്ട് കുഞ്ഞിനെ മാറ്റി അമ്മയുടെ വയര്‍ സ്റ്റിച്ച് ചെയ്യുന്നു.
ഇത് കണ്ടു കൊണ്ടിരുന്ന പത്തോ പതിനാലോ വയസ് ഉള്ള ചെക്കന് ബോധം കേട്ട് വീഴുന്നു.അവനെ കുറച്ചു പേര് പുറത്തു കൊണ്ട് പോകുന്നു.
“ഡാ നീ എന്തിനാ കരയുന്നെ” ഒരു മൂലക്ക് നിന്ന് ഒരാള്‍ ചോദിക്കുന്നു.
“അമ്മയെ ഓര്‍ത്തിട്ടാ ” എന്ന് അവന് വലിയ വായില്‍ നില വിളിക്കുന്നു.
ചില ആണുങ്ങള് കണ്ണ് പൊതി ഇരിക്കുന്നു. തീയേറ്ററില്‍ വെച്ച് മേര്‍സല്‍ എന്ന സിനിമയില്‍ നിത്യാ മേനോന്റെ പ്രസവ സീന്‍ കണ്ടിട്ട് നടന്ന സംഭവങ്ങളാണ്.ആ സീന്‍ കണ്ടിട്ട് ഞാന്‍ പെങ്ങളെയും അമ്മയെയും പേടിയോടെ ഓര്‍ത്തു പോയി.ഇത്രയൊക്കെ ത്യാഗം സഹിച്ചാണ് ഒരു കുഞ്ഞിനു ജന്മം നല്‍കുന്നത് എന്ന് അറിയുമ്പോള്‍ ആരായാലും അമ്മയെ ഓര്‍ത്തു പോകും.