കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തിൽ നിന്നും സീരിയലിന്റെയും സിനിമയുടെയും ലോകത്തു എതിയൊരാളാണ് ബിജു സോപാനം. ഉപ്പും മുളകും എന്ന സിറ്റ് കോം ബിജു എന്ന നടന്റെ ഗ്രാഫ് ഉയർത്തിയത് വളരെ വലിയ രീതിയിലാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് കാവാലം നാരായണ പണിക്കർ ഒരുക്കിയ കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിൽ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിനെ പറ്റി അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ.
“ഞങ്ങളുടെ നാടക കളരിയിൽ ഒരുപാട് സിനിമ താരങ്ങൾ സാധാരണ വരാറുണ്ട്. നോർത്ത് ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ. അവർ എത്തിയാലും ഒരു നടൻ എന്ന എന്ന രീതിയിൽ സാധാരണയായി ഞങ്ങൾക്ക് കിട്ടുന്ന അതെ പരിഗണനയെ അവർക്ക് ലഭിക്കാറുള്ളു. മോഹൻലാലുമൊത്തു കർണ്ണ ഭാരം എന്ന നാടകത്തിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അതിൽ സൂത്ര ധാരന്റെ വേഷമായിരുന്നു എനിക്ക്. ഞാൻ നാടക കളരിയിൽ എത്തിയിട്ട് 5 വർഷങ്ങൾക്ക് ശേഷമാണ് അങ്ങനെ ഒരു നാടകം സംഭവിച്ചത്.
ഒരു വലിയ സിനിമാതാരം എന്ന യാതൊരു വിധ ജാടകളും ഇല്ലാതെ ആണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. തികച്ചും ഞങ്ങളിൽ ഒരാളായി മാറി അദ്ദേഹം ജീവിക്കുകയായിരുന്നു. കട്ടിയുള്ള സംസ്കൃത ശ്ലോകങ്ങൾ കഠിനാധ്വാനത്തോടെ കഠിനാധ്വാനത്തോടെ അദ്ദേഹം സ്വായത്തമാക്കി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചതിൽ അഭിമാനമുണ്ട്.”