സൗബിൻ ഷാഹിർ ഇന്ന് ഒരു നടൻ എന്ന രീതിയിലും സംവിധായകൻ എന്ന രീതിയിലും വളരെയധികം സ്വീകാര്യനാണ് നമുക്കിടയിൽ. എന്നാൽ ആരും തിരിച്ചറിയാത്ത, ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോയ സമയമുണ്ട് സൗബിന്. ആ സമയത് സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെ പേടിപ്പിച്ചു കരയിപ്പിച്ച കഥ സൗബിൻ പറയുന്നത് ഇങ്ങനെ..
ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ആണ് ഞാൻ ഉണ്ടായിരുന്നത്. ഷോട്ട് റെഡി എന്ന് പറയാൻ പോകുമ്പോഴാണ് ആദ്യമായി മമ്മൂക്കയെ ഞാൻ കാണുന്നത്. ആദ്യമായി കാണുന്നത് കൊണ്ട് കുറച്ചുനേരം നോക്കി നിന്നു. ഉടന്‍ വന്നു മമ്മൂട്ടിയുടെ വക ചോദ്യം. താനാരാടോ..?
ഞാൻ ഞെട്ടി ഷോട്ട് റെഡി എന്ന് പറഞ്ഞു. മമ്മൂക്ക കേട്ടിട് ചിരിച്ചു. എന്നോട് ഏത് വരെ പഠിച്ചു എന്ന് ചോദിച്ചു. ഡിഗ്രി ഫസ്റ്റ് ഇയർ എന്ന് പറഞ്ഞപ്പോൾ കൈയിൽ നിന്ന് കൈയിൽ ഉണ്ടായിരുന്ന പേപ്പറുകളും, റൈറ്റിംഗ് പാഡും അടുത്തുള്ള ആളിനെ ഏല്പിക്കാൻ എന്നോട് മമ്മൂക്ക പറഞ്ഞു. ” പോയി ഡിഗ്രി കമ്പ്ലീറ്റ് ചെയ് എന്നിട്ട് മതി സിനിമ ‘. എനിക്കാണെങ്കിൽ കരച്ചില് വന്നു. എന്ത് പറഞ്ഞിട്ടും മമ്മൂക്ക കേൾക്കുന്നില്ല. ഒടുവിൽ എന്റെ വാപ്പയോട് ചെന്ന് കാര്യം പറഞ്ഞു, വാപ്പയെ കൊണ്ടാണ് മമ്മൂക്കയോട് സംസാരിപ്പിച്ചത്.”