Breaking News
Home / Lifestyle / സഞ്ചാരങ്ങളെ അനുഭൂതിയാക്കിയ ചായക്കടക്കാരന്റെ വിജയഗാഥ..!!

സഞ്ചാരങ്ങളെ അനുഭൂതിയാക്കിയ ചായക്കടക്കാരന്റെ വിജയഗാഥ..!!

കൊച്ചി : .2007 ലെ പുതു വത്സരം ആഘോഷിച്ചത് ഈജിപ്തിലെ നൈൽ നടിയുടെ കരയിൽ . പാരീസും സ്വിറ്റ്സർലാൻഡും യൂറോപ്പിലെ ആൽപ്സ് പർവ്വത നിരകളും അടക്കം കഴിഞ്ഞ 10 വർഷത്തിനിടെ വിനോദ യാത്ര നടത്തിയത് 18 ലോകരാജ്യങ്ങളിൽ .

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആരുടെയെങ്കിലും സഞ്ചാര കൗതുകത്തിന്റെ കഥയല്ല പറഞ്ഞു വരുന്നത് . ജീവനോപാധിയായി കൊച്ചിയിൽ ഒരു ചെറിയ ചായക്കട നടത്തിവരുന്ന ചേർത്തലക്കാരൻ കെ ആർ വിജയൻ എന്ന സ്വപ്ന സഞ്ചാരിയുടെ ജീവിതം . ഇച്ഛാശക്തിക്കും നിശ്ചയ ദാർഢ്യത്തിനും മുന്നിൽ കൂപ്പുകുത്താത്ത ഒരു പ്രതിസന്ധിയും ലോകത്തിലില്ല എന്ന് തെളിയിച്ച വിജയഗാഥ .

കൊച്ചി ഗാന്ധി നഗറിൽ ഒരു ചായക്കടനടത്തുന്ന വിജയന് സഞ്ചാരം എന്നാൽ ഒരു വിനോദമല്ല . വർഷാവർഷം പൂവണിയുന്ന സ്വപ്നമാണ്, ജീവിതം തന്നെയാണ് . കുഞ്ഞുനാളിൽ ആത്മവിശ്വാസം മാത്രം കൈമുതലായി കരുതി എറണാകുളം കാണാനിറങ്ങി പുറപ്പെട്ട നിശ്ചയ ദാർഢ്യത്തിന്റെ സഞ്ചാര സപര്യ ഇന്നും തുടരുന്നു .

ഒരു പതിറ്റാണ്ടിനിടെ ഭാര്യയുമൊത്ത് വിജയൻ കണ്ടു തീർത്തത് പതിനെട്ട് വിദേശ രാജ്യങ്ങളുടെ നിറപ്പകിട്ടാർന്ന വൈവിധ്യങ്ങളാണ് . പ്രയാണങ്ങളെ മാത്രം പരിണയിക്കുന്ന വിജയനോട്

“വിജയേട്ടാ അടുത്തതെങ്ങോട്ടാ ട്രിപ്പ് ” എന്ന് ചോദിച്ചാൽ ഉടനെത്തുന്ന മറുപടി ഇതാണ്

” ഇനി A B C” . പെട്ടന്ന് പിടികിട്ടാത്തവർക്കായി വിജയേട്ടൻ വിശദീകരിക്കും അർജന്റീന, ബ്രസീൽ, ചിലി .

ലാറ്റിനമേരിക്കയിലേക്ക് നീളുന്ന, അവിടെയുമവസാനിക്കാത്ത അവിരാമമായ തന്റെ സഞ്ചാര സ്വപ്നങ്ങൾക്ക് മുതൽക്കൂട്ടാകാൻ ചായക്കടയിലെ ലളിത വരുമാനത്തെ മിച്ചംപിടിക്കുന്ന കെ ആർ വിജയനെന്ന (അ)സാധാരണക്കാരന് യാത്രാ മംഗളങ്ങൾ നേരാം…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *