ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോളിതാ ഒരു പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ്. ഓഗസ്റ്റ് സിനിമാസിന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റാണ്. ചിത്രത്തിന്റെ പേര് അയ്യപ്പൻ. പേരിൽ നിന്ന് മാത്രമല്ല പോസ്റ്ററിൽ നിന്നും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട കഥാപ്രതലം ആണ് ചിത്രത്തിനെന്നു മനസിലാക്കാം
ശങ്കർ രാമകൃഷ്ണൻ ആണ് അയ്യപ്പൻ സംവിധാനം ചെയ്യുന്നത്.
പ്രിത്വിരാജാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു ലോഞ്ച് ചെയ്തത്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ” ശങ്കർ രാമകൃഷ്ണൻ ഈ കഥ എന്നോട് പറഞ്ഞിട്ട് നാളുകളേറെയായി, ഈ പ്രോജെക്ടിനെ പറ്റി ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് അനൗൺസ് ചെയ്യാനുള്ള നേരമായി… സ്വാമിയേ ശരണം അയ്യപ്പ ”
കാടിനുള്ളിൽ പുലിക്കൊപ്പം ഇരിക്കുന്ന അയ്യപ്പനോട് സാമ്യമുള്ള ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. Raw, real, rebel എന്നാണ് ചിത്രത്തിന്റർ പേരിനു താഴെയുള്ള ടാഗ് ലൈൻ.