മത്സ്യപ്രിയരായ ബഹുഭൂരിപക്ഷം മലയാളികൾക്കിടയിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്തയെത്തിയത്, നമ്മുടെ വിപണിയിൽ എത്തുന്ന മത്സ്യങ്ങളിൽ 90 % മത്സ്യങ്ങളിലും മാരകമായ വിഷ രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്നും അധികൃതർ ഇത്തരം മത്സ്യം കണ്ടുകെട്ടി തിരിച്ചയക്കുകയാണെന്നും ഉള്ള വാർത്ത. വാർത്ത പരന്നതോടെ മത്സ്യ വിപണനം പകുതിയിലധികമായി ഇടിയുകയാണുണ്ടായത്. മീനില്ലാതെ ചോറുണ്ണാൻ കഴിയാത്ത മലയാളിയുടെ ഭക്ഷ്യ ശീലത്തിനേറ്റ കനത്ത പ്രഹരം.
ഈയൊരു സാഹചര്യത്തിലാണ് ഇത്തരം ഒരു വാർത്തയുടെ പ്രസക്തി. അതായത് നമുക്കാവശ്യമുള്ള മത്സ്യം, എന്നുവച്ചാൽ രുചിയിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ പോലും ചെറിയ സ്ഥലപരിമിതിക്കുള്ളിൽ വളർത്തിയെടുത്ത് ഭക്ഷ്യ ആവശ്യത്തിനും വിൽപ്പനയ്ക്ക് പോലും പ്രാപ്തമാക്കുന്ന ഒരു പദ്ധതി. കേവലം ഒരു മീറ്റർ ആഴമുള്ള ടാങ്കിൽ പോലും ആരോഗ്യത്തോടെ വളരുന്ന കരിമീനുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇപ്പോൾ.
ശുദ്ധജലാശയങ്ങളിലും ഒരല്പം ശ്രദ്ധിച്ചാല്‍ വീടുകളിലെ ഒഴിഞ്ഞ കുളങ്ങള്‍, പാറമടകള്‍ തുടങ്ങി തീരപ്രദേശത്തുള്ള ഓരുജലസ്രോതസ്സുകളിലും കരിമീനിനെ വ്യാപകമായി വളര്‍ത്താം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിമീന്‍ 750 ഗ്രാം വരെ വരുമെങ്കിലും 150 മുതല്‍ 250 ഗ്രാം വരെ വലുപ്പമുള്ള മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രിയം.
മുറ്റത്തെ ഒരു മീറ്റർ ആഴമുള്ള ടാങ്കിൽ കരിമീൻ വളർത്താം. നല്ല രീതിയിൽ ഒരു ടാങ്ക് നിർമിക്കുന്നതിനുള്ള തുക മാത്രമേ ആദ്യ ഘട്ടത്തിൽ ചെലവാകുകയുള്ളൂ. മാത്രമല്ല ഇതിനെ ഒരു സ്ഥിര നിക്ഷേപമായി കാണുകയും ചെയ്യാം. നമ്മുടെ നാട്ടിൽ എളുപ്പത്തിൽ വളർത്താനും വരുമാനം ലഭിക്കാനും കഴിയുന്ന മത്സ്യമാണ് ഈ കരിമീൻ.
സാധാരണയായി കുളങ്ങളിലാണ് കരിമീൻ വളർത്തൽ നടത്തുന്നത് എങ്കിലും ഇപ്പോൾ ടാങ്കുകളിലും ഈ കരിമീൻ വളർത്താം എന്ന് കർഷകർ തെളിയിച്ചു കഴിഞ്ഞു. കുറഞ്ഞത് ഒരു മീറ്റർ ആഴം വരുന്ന ഒരു ടാങ്ക് ആണ് ഇതിനാവശ്യം. സ്ഥലലഭ്യത അനുസരിച്ച് ടാങ്കിന്റെ വലിപ്പവും ആവശ്യാനുസരണം ക്രമീകരിക്കാം.
ടാങ്കിൽ നിന്നും അമ്ലത മാറ്റുക എന്നത് പ്രധാനമായ ഏക ജോലി . മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കരിമീൻ കുഞ്ഞുങ്ങൾ ലാഭകരമാകുന്നത് ഒരിക്കൽ വാങ്ങിയാൽ പിന്നെ വാങ്ങേണ്ടി വരില്ല എന്ന കാരണം കൊണ്ടാണ്. എന്തെന്നാൽ നാം വാങ്ങുന്ന കരിമീൻ കുഞ്ഞുങ്ങൾ ഏഴു മാസത്തിനുള്ളിൽ മുട്ടയിടും. അതിനാൽ ഇത്തരത്തിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെ പിന്നീട് കൃഷിക്കായി ഉപയോഗിക്കാം.
ഒരെണ്ണത്തിന് 6 രൂപ നിരക്കിൽ മീൻ കുഞ്ഞുങ്ങളെ ലഭിക്കും. പൂർണ വളർച്ചയെത്താൻ 7 മാസം സമയമെടുക്കും. ഫെബ്രുവരി , ഏപ്രിൽ മാസങ്ങളിലാണ് കരിമീനുകൾ സാധാരണയായി മുട്ടയിടാറുള്ളത്. അതിനാൽ, ഈ സമയത്ത് ടാങ്കിന്റെ അടിത്തട്ടിൽ ചാണകം ഇടുകയോ പരുപരുത്ത പ്രതലം ഒരുക്കിക്കൊടുക്കുകയോ ചെയ്യണം. കാരണം മീൻ മുട്ടകൾ ഈ പരുപരുത്ത പ്രതലത്തിൽ ഒട്ടിച്ചു വയ്ക്കുകയാണ് മീനുകൾ ചെയ്യുന്നത്.
ഒരു കിലോ കരിമീന്‍ 350 രൂപക്ക് മുകളിൽ വില വരും. മേൽപ്പറഞ്ഞ രീതിയിൽ ഒരു ചെറിയ ടാങ്ക് നിർമിച്ചാൽ തന്നെ 50000 രൂപയുടെ വിറ്റുവരവ് നേടാനാകും. മീനുകൾക്ക് നൽകുന്ന പ്രത്യേക തീറ്റയെ സംബന്ധിച്ചും ടാങ്ക് നിർമ്മാണത്തെ സംബന്ധിച്ചും വിദഗ്ദോപദേശം കാർഷിക സർവ്വകലാ ശാലയിലെ മത്സ്യ കൃഷി വിഭാഗത്തിൽ നിന്നും ലഭിക്കും.
ടാങ്ക് നിർമ്മാണത്തിന്റെ രീതി വീഡിയോ