Breaking News
Home / Lifestyle / ശബരിമല ലോക്കൽ ആക്ടിവിസ്റ്റുകളുടെ കരണത്തടിച്ച് ആഗോള ആക്ടിവിസ്റ്റായ തസ്ലിമ

ശബരിമല ലോക്കൽ ആക്ടിവിസ്റ്റുകളുടെ കരണത്തടിച്ച് ആഗോള ആക്ടിവിസ്റ്റായ തസ്ലിമ

ശബരിമല വിഷയത്തിൽ കേരളത്തിലെ ലോക്കൽ ആക്ടിവിസ്റ്റുകൾക്കും മറ്റും ചുട്ട മറുപടിയുമായി തസ്ലീമ നസ്രിൻ. ശബരിമലയിൽ എന്തിനാണ്‌ യുവതികൾ വാശിക്ക് പോകുന്നത്. ഇക്കാര്യത്തിൽ എന്തിനു സ്ത്രീകളും ആക്ടിവിസ്റ്റുകളും വാശി പിടിക്കണം. ശബരിമല യുവതീപ്രവേശ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്‌റിൻ ചോദിക്കുന്നു.ശബരിമലയിൽ പ്രവേശിക്കണം എന്നു വനിതാ ആക്ടിവിസ്റ്റുകൾ വാശി പിടിക്കുന്നതിൽ ഒരു അർഥവുമില്ല എന്നും അവർ പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ല. ഇവർ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാർഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, വിദ്വേഷം, വിദ്യാഭ്യാസം ലഭിക്കായ്ക, മോശം ആരോഗ്യസംവിധാനം, തുല്യ വേതനത്തിനുള്ള അവകാശമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ അവർക്കവിടെ കാണാം’– തസ്‌‍ലിമ ട്വിറ്ററിൽ കുറിച്ചു.

ശബരിമല ലോകമെങ്ങും ഇപ്പോൾ ചർച്ചയാണ്‌. ലോകത്ത് വിവിധ മതക്കാരുടെ പല ആരാധനാലയങ്ങളിലും നിരവധി ആചാരങ്ങളും സ്ത്രീ പുരുഷ വിലക്കും നിലവിൽ ഉണ്ട്. ഇത്തരത്തിൽ ആദ്യ ക്ഷേത്രമല്ല ശബരിമല. എന്നാൽ കേരളത്തിലെ സിനിമാ നടിമാരിൽ ചിലർ പോലും ശബരിമലയിൽ പോകാൻ രംഗത്ത് വന്നിരുന്നു. സ്വന്തം സംഘടനയിലെ നടിമാരുടെ ശാരീരിക സുരക്ഷ പോലും നടപ്പാക്കാൻ ആകാതെ വരുമ്പോഴാണ്‌ ഇവരൊക്കെ ശബരിമലയിൽ വിഷയങ്ങൾ ഉണ്ടാക്കാൻ ഇറങ്ങുന്നത്.

തസലീമയുടെ കുറിക്ക് കൊള്ളുന്ന ട്വീറ്റ് ലോകം എങ്ങും ചർച്ചയായി. കേരലത്തിലെ ലോക്കൻ ആക്ടിവിസ്റ്റുകൾക്കും, തൃപ്തി ദേശായിക്കും ഒക്കെ ചുട്ട മറുപടി കൂടിയാണിത്. സ്ത്രീ പീഢനം അടക്കം ഉള്ള വിഷയങ്ങളിൽ ഒരു നിലപാടും എടുക്കാത്തവരാണ്‌ ശബരിമലയിൽ തുല്യതക്കായി രംഗത്ത് വന്ന് വിപ്ളവം ഉണ്ടാക്കുന്നത്. ഇതിന്റെ കപട മുഖം കൂടിയാണ്‌ ആഗോള എഴുത്തുകാരി കൂടിയായ തസ്ലീമ വലിച്ച് പുറത്തിടുന്നത്

About Intensive Promo

Leave a Reply

Your email address will not be published.