ചില കഥകൾ കേൾക്കുമ്പോൾ നമ്മുടെ മനസിന് ഒരു ഇൻസ്പിറേഷൻ തോന്നാറുണ്ട്. മുന്നോട്ട് നടക്കു എന്ന് നമ്മോടു ഉറക്കെ വിളിച്ചു പറയുന്ന കഥകൾ, അവയിൽ ഒന്ന് തന്നെയാണ് മാളവിക അയ്യരുടേതു, നമ്മളൊക്കെ ജീവിതത്തിൽ എത്ര ചെറുതാണെന്ന് തോന്നിപ്പോകുന്ന മാളവികയുടെ ജീവിത കഥ ഓരോരുത്തരും കേൾക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാ കഴിവുകളും ഉണ്ടായിട്ടും തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കുന്നവർ ഇതൊന്ന് കേൾക്കണം.
ആത്മ വിശ്വാസത്തിന്റെ, ധൈര്യത്തിന്റെ, വിജയത്തിന്റെ ചിറകുകളിൽ മാളവിക എന്ന പെൺകൊടിയും ഉണ്ടാകും. U N വുമൺ റ്റു എ ഡോക്ടർ എന്ന സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയാണ് മാളവിക ഒപ്പം ഒരു മോട്ടിവേഷണൽ സ്പീക്കറും. കൂടെയാണ്. തന്റെ അംഗവൈകല്യത്തിന് മീതെ ആഗ്രഹങ്ങളുടെ, സ്വപ്ങ്ങളുടെ ചിറകുകൾ വീശി പറന്ന പെൺകുട്ടി.
തമിഴ്നാട് കുംഭകോണം സ്വദേശിനിയായ മാളവിക പഠിച്ചതും വളർന്നതുമെല്ലാം രാജസ്ഥാനിലെ ബിക്കാനീരിലാണ്. അവിടെ മാളവികയുടെ അച്ഛൻ വാട്ടർ വർക്കസ് ഡിപ്പാർട്മെന്റിൽ എൻജിനിയർ ആയിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഗ്രനേഡ് സ്ഫോടനത്തിൽ മാളവികക്ക് രണ്ട് കൈകളും നഷ്ടമായി, ഒപ്പം കാലുകൾക്ക് പാരാലിസിസ് ബാധിച്ചു. ശരീരത്തിൽ അസംഖ്യം പൊട്ടലുകൾ ഉണ്ടായിരുന്നു. പതിനെട്ടു മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ചെറുതായി നടക്കാൻ തുടങ്ങി, പ്രോസ്തെറ്റിക് കൈകൾ വച്ചു പിടിപ്പിച്ചു.
അപകടത്തിന് ശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തിയ മാളവിക sslc പരീക്ഷക്ക് ഒരു പ്രൈവറ്റ് സ്റ്റുഡന്റ് ആയി എക്സാം എഴുതി. കൈകളുടെ കുറവ് കൊണ്ട് ഒരു സഹായിയെ വച്ചു പരീക്ഷ എഴുതിയ മാളവിക അയ്യർ സ്റ്റേറ്റ് റാങ്ക് ജേതാക്കളിൽ ഒരാളായിരുന്നു. രാഷ്ട്ര പതി എ പി ജെ അബ്ദുൽ കലാം പ്രത്യേകം മാളവികയെ ക്ഷണിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു അന്ന്. നഷ്ടങ്ങളുടെ ചാരത്തിൽ നിന്നു മാളവിക എന്ന ഫീനിസ് പക്ഷി പറക്കാൻ തുടങ്ങുകയായിരുന്നു അന്ന്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നു എക്ണോമിസ് ബിരുദവും, സോഷ്യൽ വർക്കസിൽ ബിരുദാനന്തര ബിരുദവും നേടി. 2012 ലെ മികച്ച m phil തീസിസ്നുള്ള റോളിംഗ് കപ്പ് സ്വന്തമാക്കി. ഒരു മോട്ടിവേഷണൽ സ്പീകർ കൂടെയായ മാളവിക പല രാജ്യങ്ങളിലും സ്പീച്ചുകൾ നടത്തി. ഭിന്ന ശേഷിയുള്ള വിദ്ധാർഥികൾക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയുന്നുണ്ട്. അവരെ ലോകം നോക്കി കാണുന്നത്തിലെ നെഗറ്റിവിറ്റി ഇല്ലാതാകണം എന്ന ചിന്തയോടെ പല കാര്യങ്ങളും മാളവിക ചെയുന്നുണ്ട്. മാളവികയുടെ വാക്കുകൾ ഇങ്ങനെ…
“പതിമൂന്നു വയസുള്ള മകളുടെ ജീവിതം ഒരു ബോംബ് ചീളിനാൽ തകർക്കപെടും എന്ന് ഏതു മാതാപിതാക്കളാണ് വിചാരിക്കുക. എന്റെ അമ്മയും അച്ഛനും ആ അവസ്ഥയിലൂടെ കടന്നു പോയി, ആ കോളനിയിൽ നടന്ന ഒരു എക്സ്പ്ലോഷന്റെ ഭാഗമായി ബോംബ് ചീളുകൾ എന്റെ വീട്ടിലേക്ക് തെറിക്കുകയായിരുന്നു.
കൈകൾ തെറിച്ചു പോയി, കാലുകൾ വെറും തൊലിയുടെ പുറത്തു ദേഹത്ത് തൂങ്ങി കിടന്നു. നാലു ദിവസം വരെ വേദന അറിഞ്ഞില്ല, നാലാം നാൾ മുതൽ ദേഹം ചുട്ടു പഴുകുന്നത് പോലെ തോന്നി. കാലുകൾ ഡോക്ടർമാർ തുന്നി പിടിപ്പിച്ചു. മൂന്ന് മാസത്തോളം സ്ഥിരമായി അവർ എന്നെ ക്ളീൻ ചെയ്തുകൊണ്ടിരുന്നു. ഞാൻ 7 വർഷത്തോളം കഥക് നൃത്തം പഠിച്ചൊരു കുട്ടിയായിരുന്നു.
ഒരു ഡാൻസർ ഡാൻസർ ആകണം എന്റെ മോഹങ്ങൾ ഇല്ലാതായി. എനിക്ക് എന്റെ റോളർ സ്കേറ്റിങ് ഷൂ ഇനി ധരിക്കാൻ പറ്റില്ല. ബോർഡ് എക്സമിനു എന്റെ കൂട്ടുകാർ പ്രിപ്പയർ ചെയുമ്പോൾ ഞാൻ ഇനി അടുത്ത് ജീവിതത്തിൽ എന്ത് എന്ന് ആലോചിച്ചു 18 മാസം ആശുപത്രിയിൽ കിടന്നു.
ഞാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. പക്ഷെ എനിക്ക് ജീവിതലേറ്റ നഷ്ടങ്ങൾക്ക് പഠിക്കണമായിരുന്നു. എന്നെ എന്റെ അമ്മയാണ് അതിനു സഹായിച്ചത്. കോച്ചിംഗ് സെന്ററുകൾക്ക് മുന്നിൽ അവർ രാവിലെ മുതൽ കാത്തിരിന്നു. റിസൾട്ട് വന്നപ്പോൾ ജീവിതം മാറി മറിഞ്ഞു. 500 ൽ 483 മാർക്ക് ലഭിച്ചു. അവിടെ നിന്നാണ് ഇത്രയും എത്തിയത്. ആക്സിഡന്റ് നടന്നപ്പോൾ ആളുകൾ എന്നോട് പറഞ്ഞത് ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്. അവർ പറ്റില്ല എന്ന് പറഞ്ഞ കാര്യങ്ങളിൽ ഞാൻ കുറെ വിശ്വസിച്ചു, അത് എന്തോ ആകട്ടെ പക്ഷെ ഇപ്പോൾ ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോൾ ഞാൻ അവർ നഷ്ടപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങളേക്കാൾ കൂടുതൽ നേടി എന്ന് ഉറപ്പ് തരാം.
ഒരിക്കൽ ചെന്നൈ മാർക്കറ്റിൽ വച്ചു ചൂട് കാരണം വിയർത്തു എന്റെ കൃതിമ കൈകൾ ഇളകി പോയി. കൂടെ ആ മാർകറ്റിൽ ഉണ്ടായിരുന്നവർ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി. അവർക്ക് എല്ലാം തമാശയാണ്. എന്റെ കാലുകൾ വിരൂപമാണ്, മാംസം അങ്ങിനായി ഓരോ രീതിയിൽ ചേർന്ന ഒന്ന്. ഞാൻ കോസ്മറ്റിക് സർജറി ചെയ്യാൻ വേണ്ടി ഒരു ഡോക്ടറുടെ അടുക്കൽ പോയി, ആ ഡോക്ടർ പണ്ട് ഞാൻ എഴുനേറ്റു നടക്കില്ല എന്ന് പറഞ്ഞ ഒരാൾ ആയിരുന്നു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു ‘ സാർ ഞാൻ നടന്നാണ് താങ്കളുടെ റൂമിലേക്ക് വന്നത് ‘.
കാലുകളുടെ നെർവുകൾക്ക് 80 ശതമാനം കേടു ഉള്ളത് കൊണ്ട് സർജറി നടന്നില്ല. പക്ഷെ അന്ന് അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഞാൻ ജയിച്ചു എന്നൊരു തോന്നൽ വന്നു. നമ്മളെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ കാര്യം നടത്തി കാണിക്കുമ്പോൾ കാണിക്കുമ്പോൾ ആണ് നമ്മൾ ജേതാക്കളാകുന്നത്. ലോകത്തിനു നമ്മൾ തൊറ്റ് പോയി, ജീവിതം നശിച്ചു പോയി എന്നൊക്കെ പറയാൻ ആണ് ഇഷ്ടം. അത് അവരുടെ രീതി ആണ്. അതൊന്നും ചിന്തിക്കരുത് മുന്നോട്ട് പോകണം. നിങ്ങളുടെ ഒരേ ഒരു വൈകല്യം നിങ്ങളുടെ മോശം ആറ്റിട്യൂട് മാത്രമാണ് ”
മാളവിക മുന്നോട്ട് നടക്കുകയാണ്. എന്റെ വിധി ലോകമല്ല ഞാൻ ആണ് തീരുമാനിക്കുന്നത് എന്ന് ഉറക്കെ പറഞ്ഞു. തോറ്റുപോയവൾ എന്ന് പറഞ്ഞ മുഖങ്ങളെ അമ്പരിപ്പിച്ചു കൊണ്ട്. സല്യൂട്ട് യൂ.. ഇത് സഹതാപം കൊണ്ടല്ല നിങ്ങളുടെ വ്യക്തിത്വത്തിന്..മനസിന്.. നിങ്ങൾ ഞങ്ങളെക്കാൾ എത്രയോ മുകളിലാണ് മാഡം….