മാവേലിക്കര: ജന്മദിനത്തില് സൈക്കിള്‍ ചോദിച്ച മകള്‍ക്ക് കൈകൊണ്ട് നിര്‍മ്മിച്ച കാര്‍ സമ്മാനിച്ച് കൂലിപ്പണിക്കാരനായ അച്ഛന്. നിര്‍മ്മാണ തെഴിലാളിയായ മാവേലിക്കര സ്വദേശി മോന്‍സി മാത്യു ആണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയത്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി, അടയ്ക്കാ പറിക്കാനുള്ള യന്ത്രം തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങളാണ് ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസമുള്ള മോന്‍സിയുടെ പരീക്ഷണ ശാലയിലുള്ളത്.
മൂന്നാംക്ലാസുകാരിയാണ് മകള്‍ ടെല്‍വ. എട്ടാം പിറന്നാളിനാണ് സ്കൂളില്‍ പോകുവാന്‍ തനിയ്ക്ക് സൈക്കിള്‍ വേണമെന്ന് അച്ഛനോട് പറയുന്നത്. അന്ന് തുടങ്ങിയ പരീക്ഷണം കാര്‍ എന്ന വിജയത്തിലെത്തിച്ചു. സാധാരണ കാറിനുള്ളതുപോലെ തന്നെ ബ്രേക്കും, വൈപ്പറും, ഹെഡ്ലൈറ്റ് എല്ലാം തന്നെയുണ്ട്. സൈക്കിളിന്റെ പെടല് ചവിട്ടും പോലെയാണ് കുട്ടികാറും ഓടിക്കുന്നത്.
നേരെ ചവിട്ടിയാല്‍ മുന്പോട്ട്, തിരിച്ചുചവിട്ടിയാല് പുറകോട്ട് ഇത്തരത്തിലാണ് ഇതിന്റെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. പെടല് ചവിട്ടി നീങ്ങുന്ന കാര്‍ ആയതിനാല്‍ പെട്രോളിന്റേയോ ഡീസലിന്റെയോ ആവശ്യമില്ലെന്ന് മോന്‍സി പറയുന്നു. അതോടൊപ്പം ഒരു എക്സൈസ് യന്ത്രമായി കാറിനെ കണക്കാക്കുകയും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിറന്നാള്‍ ദിനത്തില്‍ കിട്ടിയ കാറുമായി സ്കൂളില്‍ പോകണമെന്ന കടുത്ത ആഗ്രഹത്തിലാണ് മകള്‍ ടെല്‍വ.
മാവേലിക്കര കല്ലുമറിയയിലെ വാടക വീടിനോട് ചേര്‍ന്നുള്ള ഷെഡാണ് ഇദ്ദേഹത്തിന്റെ പരീക്ഷണ ശാല. മേസ്തിരി പണിക്കാരനാണ് മോന്‍സി. കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് പരീക്ഷണങ്ങള്‍ക്കായി മാത്രമാണ്. തനിയ്ക്ക് വട്ടാണെന്നും വേറെ ഒരു പണിയുമില്ലെന്നും സമീപവാസികളും നാട്ടുകാരും പരിഹസിച്ചപ്പോഴും കണ്ടുപിടുത്തങ്ങളാണ് മോന്‍സി മുന്‍പോട്ടു പോയി.
പ്രന്താണ് എന്നെല്ലാം നാട്ടുകാര്‍ അധിക്ഷേപിക്കുമ്പോഴും പരീക്ഷണങ്ങളുമായി മുന്‍പോട്ടു പോയി. അടയ്ക്കാ പറിക്കുന്ന യന്ത്രമാണ് ഒടുവില്‍ കണ്ടെത്തിയത്. നാളുകളോളം കാത്തിരുന്ന് കണ്ടുപിടിച്ച പരീക്ഷണ വസ്തുക്കള്‍ സൂക്ഷിക്കാന്‍ നല്ലൊരു ഇടമില്ലാത്തതാണ് ഇദ്ദഹേത്തെ അലട്ടുന്ന പ്രശ്നം.