പശുക്കളേ വില്‍ക്കുന്നു. രാജ്യം കാക്കേണ്ട പട്ടാളക്കാർ പശുവിനെ തീറ്റാനും മേയ്ക്കാനും നടക്കേണ്ടവരല്ല എന്ന് സൈനീക മേധാവികൾ സർക്കുലർ ഇറക്കിയതാണ് പ്രധാന വിശേഷം. പശുക്കളേ വളർത്താനല്ല ആരും സൈന്യത്തിൽ വരുന്നത്. സൈനീക മേധാവികൾ പറയുന്നു. ശത്രുക്കൾ വളയുമ്പോൾ പശുക്കളേ മേയ്ക്കുന്ന സൈനീകരായാൽ നമ്മളെ അവർ കീഴ്പ്പെടുത്തും അത്രെ. എന്തായാലും സൈന്യം പശുക്കളേ കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയാണ്.
സൈനികര്‍ക്ക് ഉന്നതഗുണനിലവാരമുള്ള പാല് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ 1889 ല്‍ തുടങ്ങിയതാണ് പട്ടാള പശു ഫാമുകള്‍. മീററ്റ്,അംബാല ,ശ്രീനഗര്‍,ജാന്‍സി ,ലക്നൗ ഉള്‍പ്പെടെ 39 സ്ഥലങ്ങളിലായി സൈന്യത്തിന് ഇത്തരം ഫാമുകളുണ്ട്.20000 ഏക്കര്‍ ഭൂമിയിലാണ് ഫാമുകള്‍ സ്ഥിതിചെയ്യുന്നത്. 57,000 ജവാന്മാരാണ് ഈ ഫാമുകളില്‍ ജോലി ചെയ്യുന്നത്. പശുക്കള്‍ വില്ക്കപ്പെടുന്നതോടുകൂടി സൈനികരെ മറ്റു സൈനികആവശ്യങ്ങള്ക്കായി ഉപയോഗിക്കാം. ചെലവിനേക്കാള്‍ കുറവാണ് വരുമാനം.
ഒരര്‍ത്ഥത്തില്‍ വലിയ നഷ്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഫാമുകള്‍ ഇല്ലാതാകുന്നതോടെ 20000 ഏക്കര്‍ ഭൂമി സൈന്യത്തിന് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയുമെന്നതാണ് കണക്കുകൂട്ടല്‍.മാത്രമല്ല പശു വളർത്തൽ മഹാ മണ്ടത്തരം ആയി പോയി എന്നും പറയുന്നു.
നെതര്‍ലാന്റിലെ മുന്തിയ ഇനത്തിലുള്ള പശുക്കളെ സഹിവാള്‍ എന്ന ഇന്ത്യന്‍ ഇനവുമായി ക്രോസ്സ് ചെയ്തു പ്രജനനം നടത്തിയ ‘ഫ്രിസ്വാള്‍’ എന്ന ഉന്നത ഇനത്തില്‍പ്പെട്ട 25,000 പശുക്കളാണ് സൈന്യത്തിന്റെ ഫാമുകളില്‍ ഉള്ളത്.ഫ്രിസ്വാള്‍ ഇനം പശുക്കള്‍ ഒരു ലാക്ടേഷന്‍ (Lactation Period) പീരിയഡ് അതായത് വര്‍ഷത്തില്‍ 305 ദിവസം നല്കുന്ന പാലിന്റെ ശരാശരി അളവ് 3,600 ലിറ്ററാണ്. ഈ പശുക്കളെ മുഴുവന്‍ സൈന്യം വില്ക്കുകയാണ്ഇവയുടെ പരിപാലനവും സംരക്ഷണവുമാണ് പ്രശ്നം.