Breaking News
Home / Lifestyle / സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ചിത്രം പകര്‍ത്തിയ യുവാവ്

സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ചിത്രം പകര്‍ത്തിയ യുവാവ്

കുറച്ച് ദിവസങ്ങളായി സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തി വൈറലായൊരു ചിത്രമാണ് മുറിവേറ്റ് ചോരയോലിപ്പിച്ച് സ്വന്തം കുഞ്ഞിനെ മാറോടടക്കിയിരിക്കുന്ന അമ്മകുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറല്‍ ആയ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ തേടുകയായിരുന്നു സോഷ്യല്‍ മീഡിയ.

മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിനാണ് കരളുരുകുന്ന ആ ചിത്രം പകര്‍ത്തിയത്. വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു.

വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ അമ്മ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ അമ്മക്കുരങ്ങിന്റെയും കുട്ടിയുടെയും ചിത്രവും പകര്‍ത്തിയിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനശ്രദ്ധയില്‍പ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു.

ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് താന്‍ ഇപ്പോള്‍ രംഗത്തു വന്നത്.

ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികള്‍ക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. മനുഷ്യന്‍ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വെറുതെ പറഞ്ഞാല്‍ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താന്‍ ഈ ചിത്രം പകര്‍ത്തിയത് അഗസ്റ്റിന്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.