സ്ത്രീ പുരുഷ, ജാതി- മത, പ്രായ ഭേദമന്യേ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് കമലഹാസൻ. കഴിഞ്ഞ ദിവസം ധർമ്മപുരിയിലെത്തിയ താരത്തിനുണ്ടായ രസകരമായ ഒരു അനുഭവമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ആരാധകരെ കാണുന്നതിനിടയിൽ താരത്തിന്റെ കയ്യിലേക്ക് ആരോ ഒരു കുഞ്ഞുവാവയെ കൊടുത്തു. കുട്ടിയെ വാങ്ങി നെഞ്ചോട് ചേർത്ത് പിടിച്ച താരം അൽപ സമയത്തിന് ശേഷം കുട്ടിയെ തിരികെ നൽകാൻ ശ്രമിച്ചപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്.
കമലഹാസന്റെ ഷർട്ടിൽ കുഞ്ഞി കൈകൊണ്ട് മുറുക്കെ പിടിച്ചിരിക്കുകയാണ് കക്ഷി. കുറെ ശ്രമിച്ചിട്ടും കുട്ടി കൈ വിടാൻ തയാറാകുന്നില്ല.
ഇത് കണ്ടതോടെ അവിടെ കൂടിയിരുന്ന ആളുകൾക്കും വളരെ ആവേശമായി.
കമലഹാസനെ വിടാതെ പിടികൂടിയ കുഞ്ഞുവാവയുടെ വീഡിയോ കാണാം…