മലയാളി ജവാന്റെ വീരമൃത്യുവിന് ഇന്ത്യന്‍ സെന തിരിച്ചടി കൊടുത്തു തുടങ്ങി. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയ ഇന്ത്യന്‍ സേന രണ്ട് പാക് ഭീകരരെ വധിച്ചു. നുഴഞ്ഞ്കയറ്റ ശ്രമത്തിനിടെയാണ് ഭീകരരെ സേന വധിച്ചത്. ഖെരന് അഖ്നൂര്‍ സെക്ടറുകളിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷ സേന ഇവരെ വധിക്കുകയായിരുന്നു.
ഭീകരരുടെ പക്കല്‍ നിന്നും റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പാക് വെടിവെയ്പില്‍ മലയാളി ജവാന് കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പ്രകോപനമില്ലാതെ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പ്പിലാണ് എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ ജവാന് ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്‍ (34) വീരമൃത്യു വരിച്ചത്.
നിയന്ത്രണ രേഖയ്ക്കു (എല്‍ഒസി) സമീപം കൃഷ്ണഘട്ടി സെക്ടറില്‍ (മെന്ഥാര്) തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണു പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചത്. ഹവില്‍ദാര്‍ ഡി. മാരിമുത്തുവിന് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ പൂഞ്ചിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അന്ന ഡയാന ജോസഫ് ആണു കൊല്ലപ്പെട്ട ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ