സർക്കാർ എന്ന മുരുഗദോസ് വിജയ് ടീമിന്റെ സർക്കാർ കോടികൾ നേടി തേരോട്ടം തുടരുകയാണ്. ആദ്യ 7 ദിനം കൊണ്ട് തന്നെ 200 കോടി നേടിയ ചിത്രം നാളിതുവരെയുള്ള തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
വിജയ് മുരുഗദോസ് കോമ്പൊയിലെ മൂന്നാമത്തെ chiത്രമായ സർക്കാർ പറയുന്നത് സമകാലീന തമിഴ് രാഷ്ട്രീയത്തിൽ നടന്ന കാര്യങ്ങളെ പറ്റിയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് കാമറ ഒരുക്കിയിരിക്കുന്നത് മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ്..
വിജയ് ചിത്രങ്ങളുടെ മുഖമുദ്രയായ ആക്ഷൻ രംഗങ്ങൾ സർക്കാരിലുമുണ്ട്. നൃത്തവും, ആക്ഷൻ രംഗങ്ങളും അടങ്ങുന്ന ഒരു പെർഫെക്റ്റ് എന്റർടൈനിംഗ് പാക്കേജ് ആയ സർക്കാരിലെ ഫൈറ്റ് സീനുകളുടെയും ഡാൻസ് സീനുകളുടെയും മേക്കിങ് വീഡിയോ സൺ ടി വി പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളും കൂടെയാണ് സൺ പിക്ചേഴ്സ്…
ചിത്രത്തിലെ നായികമാർ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ്. ഭരണപക്ഷത്തിന്റെ ശക്തമായ എതിർപ്പ് ചിത്രത്തിന് എതിരെയുണ്ടെങ്കിലും അതൊന്നും വക വയ്ക്കാതെ ബോക്സ് ഓഫീസിൽ കുതിക്കുകയാണ് സർക്കാർ.