ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് ഇന്നത്തെ വിജയ് സേതുപതിയിലേക്ക് ഉള്ള ദൂരം കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയുമാണ്. ഒന്നുമില്ലായ്മയിൽ ഇന്ന് ഇന്നത്തെ തമിഴ് ജനതയുടെ മക്കൾ ചെൽവൻ ആയി മാറിയ വിജയ് സേതുപതി ആ പേര് അന്വർഥമാക്കുന്നത് പോലെ ഇന്നും ഒരു സാധാരണക്കാരനെ പോലെ തന്നെയാണ് ജീവിക്കുന്നത്. നാട്യങ്ങളൊന്നില്ലാത്ത നിലപാടുകളും മറുപടികളും തന്നെയാണ് വിജയ് സേതുപതിയെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു ആരാധിക സിക്സ് പാക്ക് വയ്ക്കണം എന്ന് അഗ്രഹമില്ലേ എന്ന് ചോദിച്ചപ്പോൾ വിജയ് സേതുപതിയുടെ മറുപടി ഇങ്ങനെ. ” അതെന്റെ ഒരു സ്വപ്നമാണ്. പക്ഷെ എനിക്ക് അതിനൊന്നും പറ്റില്ല, ഭക്ഷണം കണ്ടാൽ എന്റെ കണ്ട്രോൾ പോകും. നല്ല ഭക്ഷണം കഴിക്കാൻ ഏറെ ആഗ്രഹമുണ്ട്. എന്റെ ചുറ്റുമുള്ളവർ എനിക്ക് ഒരുപാട് ഭക്ഷണം തരാൻ ആഗ്രഹിക്കുന്നുണ്ട്.
ഫാൻസ് ചിലപ്പോൾ വരുമ്പോൾ ബിരിയാണിയും പിസയും ഒക്കെ കൊണ്ട് വരും, ഞാൻ അത് വാങ്ങി കഴിക്കും. പിസ കൊണ്ടുവരുന്നവരോട് നമ്മുടെ നാട്ടിലെ ഭക്ഷണം എന്തെങ്കിലും കൊണ്ടുവാ എന്നാണ് പറയാറ്..
എനിക്കി പഴയ ചോറ്, മുളക്,ഉപ്പ് പിന്നെ തേങ്ങാ തോവയൽ എല്ലാം കൂടെ കഴിക്കാൻ ഒരുപാടിഷ്ടമാണ്, പറയുമ്പോഴേ കൊതിവരും. ഗ്രാമങ്ങളിൽ ഷൂട്ടിങ്ങിനു പോകുമ്പോൾ ആരോടെങ്കിലും പറഞ്ഞു ഇതെല്ലാം ഒപ്പിക്കാറുണ്ട്. ഇടയ്ക്കിടെ ഞാൻ ഡിപ്രെസ്സ്ഡ് ആകാറുണ്ട്, അതിൽ നിന്ന് രക്ഷ നേടാനും ഭക്ഷണം ഒരുപാട് കഴിക്കാറുണ്ട്
സൊ കാൾഡ് താര ജാഡകൾക്ക് മുഖമടച്ചൊരു ആട്ടാണ് ഒരു സാധാരണക്കാരന്റേത് പോലെയുള്ള ഈ മറുപടി. സത്യസന്ധമായി വളച്ചു കെട്ടലുകളില്ലാതെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന മറുപടികൾ ഈ താരത്തെ വ്യത്യസ്തനാക്കുന്നു….വീഡിയോ കാണാം..