വിശ്വനാഥൻ ആനന്ദ്, ഈ പേരുകാരന് മുന്നിൽ തകർന്നു വീഴാത്ത ചെസ്സ് നേട്ടങ്ങൾ നന്നേ കുറവ്. ഈ ബുദ്ധി രാക്ഷസന്റെ അടി തെറ്റിക്കാൻ കേരളത്തിൽ നിന്നുള്ള ഒരു പതിനാലു വയസു കാരന് കഴിഞ്ഞു. കെട്ടുകഥയൊന്നുമല്ല പറയുന്നത്. നടന്നത് തന്നെയാണ്.
തൃശ്ശൂരുകാരനായ നിഹാൽ സരിൻ ആണ് വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്കിയത്. അതും തന്റെ ആദ്യ ചാംപ്യൻഷിപ് ടൂർണമെന്റിൽ വച്ച്. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിൽ ആണ് വിശ്വനാഥൻ ആനന്ദും നിഹാലും കൊമ്പുകോർത്തതു.
കളിച്ച 9 മത്സരങ്ങളിൽ 6 എണ്ണത്തിലും നിഹാൽ സരിൻ എന്ന കൊച്ചു മിടുക്കൻ സമനില പിടിച്ചിരുന്നു. അതും ലോക ചെസ്സ് റാങ്കിങ്ങിലെ വമ്പന്മാരോട്. ലോകചാംപ്യൻഷിപ്പിൽ റണ്ണർ അപ് ആയ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക ഇരുപത്തി അഞ്ചാം നമ്പർ താരം ഹരികൃഷ്ണ, 44 മതേ നമ്പർ താരം വിദിത് കൃഷ്ണ എന്നിവരോട് നിഹാൽ സമനില പിടിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു.ഈ നേട്ടത്തിൽ എത്തുന്ന പ്രായം കുറഞ്ഞ 12 മതേ താരമാണ് നിഹാൽ.2014-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍-10 ലോക ചെസ്സില്‍ കിരീടം നേടിയിരുന്നു.തൃശൂർ ദേവമാതാ സ്കൂളിലെ 9 ക്ലാസ് വിദ്യാർത്ഥി ആണ്…