Breaking News
Home / Lifestyle / തകർന്നു വീണ ബാരിക്കേഡ് ഉയർത്തി ഹീറോ ആയി ഉണ്ണിമുകുന്ദൻ

തകർന്നു വീണ ബാരിക്കേഡ് ഉയർത്തി ഹീറോ ആയി ഉണ്ണിമുകുന്ദൻ

മല്ലു സിങ്ങായി മലയാളികളുടെ ഹൃദയത്തിൽ കയറികൂടിയുടെ താരമാണ് ഉണ്ണി മുകുന്ദൻ. ആറടിയിലേറെ ഉയരവും പെർഫെക്റ്റ് ബോഡിയുമെല്ലാം ഉണ്ണിയെ ഒരു ആക്ഷൻ താരമാക്കി. ജിമ്മിൽ ഒരുക്കിയെടുത്ത ഉറച്ച ശരീരം കണ്ടു മലയാളി ഉണ്ണിയെ ഒരു പേര് വിളിച്ചു. ‘ മസിലളിയൻ, ‘ അതെ മലയാളികളുടെ മസിലളിയൻ തന്നെയാണ് ഉണ്ണി മുകുന്ദൻ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ.

Dyuksha 2018 എന്ന Nss college of engineeringന്റെ ഔദ്യോഗിക അഥിതി ആയി പാലക്കാട്ടെ കോളേജിൽ എത്തിയതായിരുന്നു ഉണ്ണി മുകുന്ദൻ. വിദ്യാർഥികളാകട്ടെ ഭൂരിഭാഗവും ഉണ്ണിയുടെ ആരാധകർ. താരത്തിന് അടുത്തേക്ക് കാണികൾ എത്താതിരിക്കാൻ ഒരു ബാരിക്കേഡ് സംഘാടകർ വച്ചിരുന്നു. എന്നാൽ താരം അടുത്ത് വന്നതും ഉന്തിലും തള്ളിലും പെട്ട് ബാരിക്കേഡ് താഴെ വീഴാൻ പോയി, അപ്പോഴാണ് ഉണ്ണി ശെരിക്കും മസിൽ അളിയൻ തന്നെയാണ് എന്ന് മനസിലാക്കി തരുന്ന സംഭവം ഉണ്ടായത്.

ഉന്തും തള്ളും കൊണ്ട് താഴെ വീഴാൻ പോയ ബാരിക്കേഡ് ഉണ്ണി പെട്ടന്ന് തിരികെ തള്ളി പൂർവ സ്ഥിതിയിലാക്കി. താരത്തിന്റെ പ്രവർത്തി കണ്ടു ചിലർ ഒപ്പം വന്നു പിടിച്ചെങ്കിലും അപ്പോഴേക്കും ഉണ്ണി ബാരിക്കേഡിനെ പഴയ സ്ഥാനത്തു എത്തിച്ചു. കാണികളിൽ ആരോ ഒരാൾ ഇത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോക്ക് ‘ മസിൽ അളിയൻ മാസ്സ് അല്ല കൊല മാസ്സ്” ആണെന്നുള്ള കമെന്റുകളും മറ്റുമാണ് കൂടുതൽ.

About Intensive Promo

Leave a Reply

Your email address will not be published.