2017 അർജുന അവാർഡ് ജേതാവാണ് ഹർമൻപ്രീത് കൗർ. അത് മാത്രമല്ല ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റ അഭിവാജ്യ ഘടകം കൂടെയാണ് ഹർമൻ. ഒരു ആൾ റൗണ്ടർ ആയ ഹർമന്റെ മികവിൽ ഒട്ടനവധി മത്സരങ്ങൾ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വാർത്ത തലകെട്ടുകളിൽ നിറയുകയാണ് ഹർമൻ.
മുൻപ് 2017 വുമൺ വേൾഡ് കപ്പിലെ ഒരു മത്സരത്തിൽ 171 റൺസ് നേടിയാണ് ഹർമൻ വാർത്ത തലകെട്ടുകളിൽ ഇടം പിടിച്ചത്. വേൾഡ് കപ്പ് Knockout മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഇപ്പോളിതാ ഹർമൻ വീണ്ടും മാധ്യമങ്ങളിലെ താരം ആയിരിക്കുകയാണ്. ഹർമൻ t20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റെർ ആയിരിക്കുകയാണ്. ന്യൂ സിലാൻഡിനു എതിരെ ഉള്ള മത്സരത്തിലായിരുന്നു അത്.
സെഞ്ചുറിക്ക് പിന്നിൽ രസകരമായൊരു കഥയുണ്ട്. ജമേമ റോഡ്രിഗസിനു ഒപ്പം ബാറ്റിംഗ് ചെയ്തു കൊണ്ടിരുന്ന ഹർമൻ പതിയ കളി തുടങ്ങി വന്ന സമയത് ഒരു വയറു വേദന പിടിപെട്ടു. ഒടുവിൽ ഫിസിയോ എത്തി മരുന്ന് നൽകിയതിന് ശേഷമാണു വേദന ശമിച്ചത്. അപ്പോൾ വേറൊരു പ്രശ്നം വിക്കറ്റുകൾക് ഇടയിൽ ഓടാൻ പറ്റുന്നില്ല അപ്പോൾ കലശലായ വേദന വരുന്നു. കൗർ പതിയെ ഗിയര്‍ മാറ്റി ബൗണ്ടറികളിൽ ശ്രദ്ധ കേന്ദ്രികരിച്ചു. പിന്നെ സിക്സറുകളുടെ മേളമായിരുന്നു, സെഞ്ചുറിയും പിറന്നു..
ലോക രണ്ടാം നമ്പർ ടീമിനെ ആണ് ഹർമന്റെ കരുത്തിൽ ഇന്ത്യ തോല്പിച്ചത്. സോഫി ഡെവണിനെ പോലെയുള്ള ലോകോത്തര ബൗളർമാർ നിറഞ്ഞ ന്യൂസിലാൻഡ് ബൗളിങ്ങിനെ 7 സിക്സും 8 ഫോറുകളുമായി കൗർ കണക്കറ്റ് പ്രഹരിച്ചു…
മത്സരതലേന്ന് പുറംവേദനയുണ്ടായിരുന്നു. മത്സരത്തിന്റെ ദിനം രാവിലെയും ശരീരത്തിന് അസ്വസ്ഥതകളുണ്ടായിരുന്നു. ഫിസിയോ വന്ന് മരുന്ന് നല്‍കിയതോടെയാണ് അല്പം കുറവുതോന്നിയത്’. ഇന്നിംങ്സിന്റെ തുടക്കത്തില്‍ വിക്കറ്റിനിടയില്‍ ഓടുമ്പോള്‍ വയറുവേദന കൂടി വന്നു. ഓടാൻ കഴിയില്ലെന്ന് മനസിലാക്കിയത് മുതൽ പ്ലാൻ മാറ്റി. ബൗണ്ടറികളിൽ ശ്രദ്ധ കേന്ദ്രികരിച്ചു, സിംഗിളുകൾ കുറച്ചു.”