ഹാസ്യ താരമായി സ്റ്റേജ് പ്രോഗ്രാമുകളിൽ തുടങ്ങി പിന്നീട് സീരിയലുകളിലും പിന്നെ സിനിമയിലും എത്തിയ കലാകാരനാണ് ബിജുകുട്ടൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശസ്തനായ ബിജുക്കുട്ടൻ പ്രേക്ഷകരുടെ ഇഷ്ട കോമെഡി താരമാണ്.
മലയാളികളെ ഒരുപിടി ചിത്രങ്ങളിലൂടെ ചിരിപ്പിച്ച ബിജുക്കുട്ടന്റെ പുതിയ യാത്ര ഇനി ജീപ്പ് കോംപസിൽ. കോമ്പസ് ലോഞ്ചിറ്റിയൂഡ് വേരിയന്റ് ആണ് ബിജുക്കുട്ടൻ സ്വന്തമാക്കിയത്, പ്രേക്ഷകരെ സ്വന്തം ഫേസ്ബുക് പ്രൊഫൈലിലൂടെ ആണ് ബിജുക്കുട്ടൻ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ വിവരം അറിയിച്ചത്.
ഒന്നുമില്ലായ്മയിൽ തുടങ്ങി ഒന്നും പറയാനില്ലായ്മയിൽ എത്തി ജീപ്പും കടന്നു ജീപ്പ് കോംപസിൽ എത്തി എന്നാണ് ബിജു കുട്ടൻ ടിനി ടോമിനൊപ്പം വാഹനത്തിനു അടുത്തു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 31 നു പുറത്തിറങ്ങിയ ജീപ്പ് കോമ്പസ് കുറച്ചധികം സെലിബ്രിറ്റികൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രയാഗ മാർട്ടിനും, ഉണ്ണി മുകുന്ദനും, മിഥുൻ മാനുവൽ തോമസും അവരിൽ ചിലരാണ്…