Breaking News
Home / Lifestyle / ഒരു ഭർത്താവും ഭാര്യയും ഇത്രയും സ്നേഹിച്ചിട്ടുണ്ടാകില്ല

ഒരു ഭർത്താവും ഭാര്യയും ഇത്രയും സ്നേഹിച്ചിട്ടുണ്ടാകില്ല

ഷാൻ എന്ന സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആണ് ഇത് . ജീവിതത്തിലെ പ്രതിസന്ധികൾ ക്യാന്സറിന്റെ രൂപത്തിൽ വന്നപ്പോൾ തളരാതെ നിന്ന് പൊരുതി ജയിച്ച നിശ്ചയധാര്ത്യത്തിനു ബിഗ് സല്യൂട്ട്.വിവാഹ വാർഷിക ദിനത്തിൽ ഷാൻ തന്റെ ഫേസ്ബുക്കിൽ തന്റെ പ്രിയതമയെ കുറിച്ച് എഴുതിയത് ഇങ്ങനെ ഷാന്റെ കുറിപ്പ് “ഇന്ന് ഞങ്ങളുടെ ആദ്യത്തെ വിവാഹവാർഷികമാണ്.PET സ്കാൻ റിപ്പോർട്ട് വന്നിരുന്നു .90% കാൻസർ കോശങ്ങളും നശിച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത് . നല്ലരീതിയിൽ ട്രീറ്റ്മെൻറ് മുന്നോട്ടുപോകുന്നുണ്ട് നിങ്ങളുടെ സപ്പോർട്ടിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോൾ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെൺകുട്ടി. ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യിൽ ചേർത്ത് പിടിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതൽ എന്റെ ജീവിതത്തിൽ ശ്രുതി ചെമ്പു ആവുകയായിരുന്നു.പുറകെ നടന്നു ശല്യം ചെയ്ത ചെക്കൻമാരെ കണ്ട് പേടിച്ച അവളുടെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ അവരോട് പറഞ്ഞു.

നോക്കണ്ട എന്റെ പെണ്ണാ”.മനസ്സിൽ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീർപ്പിച്ച് അവൾ പോയി. ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി പ്രണയമായി പ്രണയിനി ജീവനായി.പ്രണയം ജീവിതമാക്കാൻ വേണ്ട പരിശ്രമങ്ങൾക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്നേഹിച്ചു തോൽപ്പിച്ചു.ആ സ്നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി.പ്രണയിനി അങ്ങനെ ജീവിത സഖി ആയി

നമ്മുടെ പൂന്തോട്ടത്തിൽ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതൾ അടർന്നു വീണിരിക്കുന്നു.ഒരു വർഷം തിരിച്ചറിവിന്റെ വർഷം.ജീവിതയാത്രയിലെ ആദ്യ വർഷം Happy wedding anniversary “പ്രിയ സഖി

About Intensive Promo

Leave a Reply

Your email address will not be published.