ഇ ന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ മനസ്സിലായി പ്രിയതമയ്ക്ക് എല്ലാ മാസത്തിലും കിട്ടുന്ന എട്ടിന്റെ പണിക്കിട്ടിയെന്ന്…. ഇനി ഒരാഴ്ച്ച നല്ല ചേലായിരിക്കും ദൈവമേ…!!
ഉച്ചയ്ക്ക് തിരികെ വരുമ്പോള്‍ അവളുടെ മുഖം വാടിയിരുന്നു….റംസാന് ആയതിനാല്‍ ഇനി 6ന് ജോലിക്കെത്തിയാല്‍ മതി. അവള്‍ക്ക് വയ്യ എന്നറിഞ്ഞ്ഞ്ഞിട്ടു കൂടി കൈയ്യിലുള്ള താക്കോല്‍ ഉപയോഗിക്കുന്നതിന് പകരം ഡോര്ബെല്ലാണടിച്ചത്….
നിന്റെ കൈയ്യില്‍ താക്കോല്‍ പിന്നെ എന്തിനാ തന്നിരിക്കുന്നത് ?” വാതില്‍ തുറന്നുകൊണ്ടവള്‍ അകത്തേക്ക് പോയി. “കഴിക്കാന്‍ ഉള്ളത് ടെബിളിലുണ്ട്. കഴിച്ചോളോ.” “എടുത്ത് താ.എന്നാലെ ഞാന്‍ കഴിക്കു.” ദയനീയമായ ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്.
പാത്രങ്ങളെല്ലാം കഴുകി വെച്ച് എന്റെ അടുത്ത് വന്നു കിടന്നത് ഇത്തിരി സ്നേഹം പ്രതീക്ഷിച്ചാവാം. കുസൃതി കാണിക്കാനാണ് തോന്നിയത്. “എന്റെ അടുത്തൊന്നും ഈ സമയത്ത് വന്ന് കിടക്കണ്ട.” മുഖം മാറിയത് കാണാനിത്തിരി വൈകി. അവള് കട്ടിലിന്റെ മറ്റേ അറ്റത്തേയ്ക്ക് മാറി,ഒരു തലയെണ്ണയും കെട്ടിപിടിച്ച് കമിഴ്ന്ന് കിടന്നു.
ഓട്ടക്കണ്ണിട്ട് നോക്കിയപ്പോള്‍ സങ്കടം തോന്നി. “ഇങ്ങ് പോരെ.” കൈ വിടര്‍ത്തി കാണിച്ചപ്പോള്‍ ഇങ്ങോട്ട് പോരുമെന്ന് കരുതിയത് തെറ്റി. “ഓ ഇനി ഞാന്‍ വന്ന് കിടക്കുന്നില്ല അടുത്തൊന്നും.” ഉം, വാശിയിലാണ്. വാശി പിടിപ്പിക്കാന്‍ തനിക്കിഷ്ടമാണ് താനും. “നീ പിന്നെ ഇങ്ങനെ ഓരോന്നും കാണിച്ചു കിടക്കുന്നത് കാണുമ്പോ….” തീര്‍ക്കാന്‍ ശ്രീമതി അനുവധിച്ചില്ല. തലയെണ്ണയും എടുത്തോണ്ട് അപ്പുറത്തെ മുറിയിലേക്ക് പോയി.
കുറച്ചു കഴിഞ്ഞ വന്നോളും. സമയം ഇത്തിരിയേറെ കഴിഞ്ഞ്ഞ്ഞിട്ടും കാണാണ്ടയപ്പോള് പതിയെ ചെന്ന് നോക്കി. പാവം കണ്ണീര് കഷ്ട്പെട്ട് ഒതുക്കാന്‍ നോക്കുന്നുണ്ടെലും ചിന്നി വീഴുന്നുണ്ടായിരുന്നു. ഒന്നും പറയാത്തെ അവളെ പൊക്കി കൊണ്ട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തി. “തല്ക്കാലം നീ ന്റെ അടുത്ത കെടന്ന മതി.”
“നിനക്കല്ലേ ഞാന്‍ ഈ സമയത്ത് അടുത്ത് കെടക്കെണ്ടാന്ന്…” അവള് ചിണുങ്ങി… “നീ ന്റെ ഖല്ബല്ലേടീ. നിന്നെ നോക്കാന്‍ ഞാനല്ലെയുള്ളു…” അവളുടെ പുഞ്ചിരി ഒരു കുളിരായിരുന്നു.നെഞ്ചില്‍ ചുരുണ്ടുകൂടി കേടന്നപ്പോള്‍,ഒരു സുഖം. ഇടയ്ക്ക് വേദനയില്‍ കണ്ണ് തുറന്നപ്പോള്‍, ഒന്നും കൂടി മുറുക്കിപിടിച്ചു.
അവളെ കെട്ടിപിടിച്ച്, അടിവയറ്റില്‍ വേദന മാറാന്‍ തടവി കൊടുക്കുമ്പോള്‍ ആലോചിച്ചു ‘ ഇതാണ് പെണ്ണ്. ഇത്ര വേദനയിലും അവള് എല്ലാവരുടെയും കാര്യങ്ങള്‍ നന്നായി നോക്കും. സ്നേഹിക്കാനും ലാളിക്കാനും ഇടയ്ക്കൊക്കെ ഇവള്‍ക്കും ഒരാള്‍ വേണം. അതറിയുന്നവനാണ് ശരിക്കുള്ള ഭര്‍ത്താവ്.’