തിരുവനന്തപുരം: തന്റെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽപൊലീസ് അന്വേഷണം ശരിയായ വിധത്തിലാണ് മുന്നേറുന്നതെന്ന് സ്വാമി സന്ദീപാനന്ദഗിരി. ആക്രമണദിവസം ആശ്രമത്തിന് മുന്നിൽ പി.കെ. ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. സാമൂഹ്യ പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും മുമ്പും ഇത്തരത്തിൽ ആക്ഷേപിച്ച മനസാണ് സംഘപരിവാറിന്റേതെന്നും. കാലാന്തരങ്ങളായി ഇവിടെയുള്ള ചാണക ബുദ്ധിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം പൊലീസിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്റേതുൾപ്പെടെ ആശ്രമവാസികളുടെ മൊഴികൾ കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു എന്ന് സ്വാമി സന്ദീപാനന്ദഗരി കേരള കൗമുദി പത്രത്തിന് ശൽകിയ അഭിമുഖത്തിൽ പറയുന്നു.
പ്രകോപന കാരണം ശബരിമല മാത്രമല്ല ആശയപരമായ പല വിയോജിപ്പുകളുമുണ്ടാകാം. സംഘപരിവാറിന്റെ ഹിന്ദൂയിസം തീർത്തും സങ്കുചിതമാണ് .ശരിയായ സനാതന ധർമ്മം അതല്ലെന്നും. സന്ന്യാസി തന്റെ ധർമ്മ പ്രവർത്തനത്തിൽ നിന്ന് പിന്തിരിയാൻ പാടില്ല. പിന്തിരിയൽ സന്യാസിയുടെ മരണമാണ്. പെട്രോൾ ബോംബോ, കുറുവടിയോ കഠാരയോ അല്ല അറിവാകുന്ന വാളാണ് ആയുധമെന്നും. അദ്ദേഹം പറഞ്ഞു.