മുഴുവന്‍ സമയവും സ്വന്തം സ്മാര്‍ട് ഫോണില്‍ കുത്തിയിരിക്കുന്ന ആ കൂട്ടരെ നിങ്ങള്‍ക്കറിയാമല്ലോ. ഒരു പക്ഷേ നിങ്ങളും ആ കൂട്ടത്തില്‍ പെടുമായിരിക്കും. സ്മാര്‍ട് ഫോണും, അതിലേക്ക് പ്രവഹിക്കുന്ന ഇന്റര്‍നെറ്റും പോണോഗ്രാഫിയും സാമൂഹ്യമാധ്യമങ്ങളും മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കുകയാണ്.
സമീപകാലത്തുവരെ യാഥാസ്ഥിതകരെന്നു വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് അനുദിനം വരുന്ന മാറ്റം കണ്ട് അന്തിച്ചിരിക്കുകയാണ് പാശ്ചാത്യര്‍ പോലും. (അനലോഗ് കാലം പോലെയല്ലാതെ ആര് എന്തു കാണുന്നുവെന്നൊക്കെ പാശ്ചാത്യര്ക്കറിയാം. അവിടെയാണല്ലോ പോണ് സൈറ്റുകള്‍ നങ്കൂരമിട്ടിരിക്കുന്നത്.)
സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ചു ചെയ്യുന്ന പോണ് സ്റ്റാര്‍ എന്നാണ് പോണ്‍ഹബ് പറയുന്നത്. അവര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതിയ വിഡിയോ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും അവരാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതത്രെ. 2011ല്‍ അവര്‍ ഇന്ത്യയിലെത്തി പ്രശസ്തയായതോടെ പോണ്‍ഹബില്‍ ഏറ്റവുമധികം വ്യൂ കിട്ടുന്നതും അവര്‍ക്കാണെന്നും പറയുന്നു.
കൂടുതല്‍ ഇന്ത്യക്കാര്‍ പോണ് കാണാന്‍ എത്തുന്നു. മിക്കവരും സ്മാര്‍ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. അവരെല്ലാം ആധുനികകാലത്തിനു ചേര്‍ന്ന പോണ് കാണുന്നു. എന്നാല്‍, ഇവരില്‍ പലര്‍ക്കും പോണോഗ്രാഫിയിലേക്ക് പ്രവേശനകവാടമൊരുക്കിയത് സണ്ണി ലിയോണ്‍ ആണ്.