സിനിമ നടിമാര്‍ക്ക് അത്ര സുരക്ഷിതമല്ലെന്ന് പണ്ട് മുതലെ കേള്‍ക്കുന്ന ഒന്നാണ്. തങ്ങള്‍ക്ക് നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് അവര്‍ മുന്നോട്ട് വരാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സിനിമയില്‍ കാസ്റ്റ് ചെയ്യുന്നത് വരെ വളരെ മാന്യമായി പെരുമാറുന്ന ഇത്തരക്കാര്‍ ലൊക്കേഷനിലെത്തി അഭിനയം ആരംഭിച്ച ശേഷമാണ് യഥാര്‍ത്ഥ മുഖം പുറത്ത് കാട്ടുന്നതത്രെ.
സിനിമ പകുതിയില്‍ ഉപേക്ഷിച്ച് പോയാല്‍ ഫീല്‍ഡില്‍ വന്‍ ചീത്തപ്പേര് കേള്‍ക്കുകയും അവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുമെന്നുള്ളതിനാല്‍ അക്കാരണത്താല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നടിമാര്‍ വഴങ്ങുമെന്നാണ് സംവിധായകരുടെ നിലപാട്. ഒരു പ്രശസ്ത സംവിധായകന് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി സംവിധായികയായും പേരെടുത്ത നടി രംഗത്തെത്തിയിട്ട് അധിക നാളായിട്ടില്ല. സംവിധായകന്റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ പലരീതിയില്‍ അതിന് പ്രതികാരം ചെയ്തെന്നും അവര്‍ വ്യക്തമാക്കി.
സംവിധായകന് വഴങ്ങാതെ വന്നപ്പോള്‍ സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും നടി പറയുന്നു. അയാളുടെ ആവശ്യം നിരസിച്ചതിന് പ്രതികാരമായി സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു. 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അത് മനപ്പൂര്‍വ്വമായിരുന്നു. മോശമായി പെരുമാറിയതിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ മോശമായിട്ടായിരുന്നു പിന്നീടുള്ള പെരുമാറ്റം.
സംവിധായകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തവരെ മറ്റ് പല തരത്തിലാണ് പീഡിപ്പിക്കുന്നത്. അഭിനയം ശരിയായില്ലെന്ന പേരില്‍ റീടേക്കുകള്‍ എടുക്കുകയും പരസ്യമായി ചീത്ത പറയുന്നതും മാത്രമല്ല, ഇല്ലാത്ത രംഗങ്ങള്‍ വരെ തിരുകി കയറ്റി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും, ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളുമെല്ലാം ഡീറ്റെയില്‍ഡ് ആക്കുന്നതിന് പുറമേ റിടേക്കുകളുടെ മേളവുമായിരിക്കും. ബോധപൂര്‍വ്വമുള്ള ഇത്തരം പ്രവണതയില്‍ അസ്വസ്ഥയാകുന്നതോടെ അഭിനയം സ്വാഭാവികമായും മോശമാവുകയും ചീത്ത വിളിക്കാനുള്ള സാധ്യതകള്‍ സംവിധായകന് ലഭിക്കുകയും ചെയ്യും.
അവയവങ്ങളുടെ ഡീറ്റെയില്‍ഡ് ഷോട്ടുകള്‍ ഉള്‍പ്പെടുത്തുന്നതും കുറവല്ല. സിനിമയില്‍ കാണിച്ച പല ഭാഗങ്ങളും തങ്ങളുടേതല്ല, ഡ്യൂപ്പിന്റേതാണെന്ന വെളിപ്പെടുത്തലുമായി ചില നടിമാരും മുന്‍പ് രംഗത്തെത്തിയിരുന്നു. ഇത്തരം അനാരോഗ്യ പ്രവണതകള്‍ പല രൂപത്തില്‍ ഇപ്പോഴും സജീവമാണ്. തുറന്നു പറച്ചിലുകളിലൂടെ സത്യാവസ്ഥകളില്‍ ചിലത് മാത്രം പുറം ലോകം അറിയുന്നു എന്ന് മാത്രം…..