Breaking News
Home / Lifestyle / സ്ത്രീ രോഗികളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേര് കോറിയിടുന്ന ഡോക്ടര്‍

സ്ത്രീ രോഗികളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേര് കോറിയിടുന്ന ഡോക്ടര്‍

സര്‍ജറിക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കി കഴിഞ്ഞാല്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് രോഗിക്ക് ഒരു ധാരണയുമുണ്ടാവില്ല. എന്നാല്‍ ഓപ്പറേഷന്‍ നടന്നുകഴിഞ്ഞാലുള്ള അവസരത്തില്‍ കുറച്ചെങ്കിലും ബോധം നമുക്ക് തിരിച്ചുകിട്ടും. ആ സമയങ്ങളില്‍ അതിനുള്ളില്‍ നടക്കുന്ന കാര്യത്തില്‍ ചെറിയ അറിവുണ്ടാകും. പലപ്പോഴും സര്‍ജറിയ്ക്ക് എത്തിക്കുന്ന രോഗികളോടുള്ള ഡോക്ടര്‍മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പിന്നീട് പരാതി ഉയരാറുണ്ട്.

ബെര്‍മിങ്ഹാമിലെ അമ്പത്തി മൂന്നുകാരനായ ഈ ഡോക്ടര്‍ വ്യത്യസ്തനാവുന്നത് അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കെത്തുന്ന രോഗികളോടുള്ള ക്രൂരമായ പെരുമാറ്റത്തിനാണ്. പ്രത്യക്ഷത്തില്‍ അവ്യക്തമായ രീതിയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നതിനാല്‍ ആയിരുന്നു ഇത്രനാളും പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നത്.

സൈമണ്‍ ബ്രാംഹാള്‍ എന്ന ഈ ഡോക്ടര്‍ക്ക് തന്റെ മുന്നില്‍ ചികിത്സയ്ക്കായി എത്തുന്ന സ്ത്രീ രോഗികളുടെ ആന്തരാവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ട്രിക് ബീം പതിപ്പിച്ച് കോറിയിടുന്നതാണ് ശീലമാക്കിയത്. ആന്തരികാവയവങ്ങളിലെ ഇത്തരം കോറിയിടലുകള്‍ രോഗിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് സൈമണ്‍ പറയുന്നത്. എന്നാല്‍ സൈമണ്‍ കരള്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്ത്രീയ്ക്ക് അസുഖം ഭേദമാകാതെ വരികയും തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോളാണ് ഇത്തരത്തില്‍ കോറിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.

മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് സൈമണിനെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ചികിത്സാ പ്രാവീണ്യം പരിഗണിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് സൈമണ്‍ ആശുപത്രിയുടെ അന്വേഷണത്തില്‍ സമ്മതിച്ചു. ബര്‍മിങ്ഹാമിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലെ പന്ത്രണ്ട് വര്‍ഷത്തിലധികമായി പാന്‍ക്രിയാസ്, കരള്‍, പ്ലീഹ സംബന്ധമായ ശസ്ത്രക്രിയാ വിദഗ്ധനെന്ന പേരെടുത്ത ഡോക്ടറാണ് സൈമണ്‍. നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. വിമാന അപകടത്തില്‍ പെട്ടയാളുടെ കരള്‍ മാറ്റ ശസ്ത്ര

About Intensive Promo

Leave a Reply

Your email address will not be published.