റെയിൽവേ സ്റ്റേഷനു മുന്നിൽ ഉള്ള ബസ്സ് സ്റ്റോപ്പിലേക്ക് അവൻ ഓടി എത്തിയപ്പോഴേക്കും ആളെ കുത്തി നിറച്ച ആ KSRTC ബസ്സ് നീങ്ങി തുടങ്ങിയിരുന്നു..
അവൻ ബസ്സിന്റെ പിറകെ ഓടി അതിൽ കേറിപ്പറ്റാൻ ശ്രമിച്ചെങ്കിലും ബസ്സ് വേഗത കൂട്ടിയതു കൊണ്ട് അവന്റെ ശ്രമം വിജയിച്ചില്ല.തോളത്തു കിടന്ന ഭാരം ഉള്ള ആ ബാഗും ആയി അവൻ ആ പാതിരാത്രി വിജനമായ ആ ബസ്സ് സ്റ്റോപ്പിൽ ഒറ്റപ്പെട്ട് നിന്നു.
ട്രെയിൻ ലേറ്റ് ആയപ്പോൾ തോന്നിയതാ നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സ് മിസ്സ് ആകും എന്ന്.ഇനി ഈ പാതിരാത്രി ബസ്സ് ഒന്നും കിട്ടില്ല എന്ന് ഉറപ്പാ,ഈ ബസ്സ് സ്റ്റോപ്പിൽ നോക്കി നിന്നിട്ട് ഒരു കാര്യവും ഇല്ല.
ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ചു ബസ്സ് സ്റ്റാൻഡിൽ എത്തിപ്പെടണം,അവിടെ ഇരുന്നു നേരം വെളുപ്പിച്ചിട്ട് രാവിലത്തെ ഫസ്റ്റ് ബസ്സിന് തന്നെ പോകാം എന്ന് മനസ്സിൽ ഉറപ്പിച്ചു.
അവൻ മുന്നിലൂടെ പോയ ഓരോ വണ്ടിയുടെ നേരെയും വലിയ പ്രതിക്ഷയോടെ കൈ കാണിച്ചു പക്ഷേ ആരും നിർത്തിയില്ല.
കുറെ നേരം നോക്കിട്ടും ഒരു വണ്ടിയും നിർത്താത്തതു കൊണ്ട് അല്പം മടിയോടെ ആണ് ആ ചെറിയ ചുവന്ന കാറിനു നേരെ കൈ കാണിച്ചത്.
പക്ഷേ അവനെ ഞെട്ടിച്ചുകൊണ്ട് ആ കാർ അല്പം നീക്കി നിർത്തി.അവൻ അവന്റെ ഭാരമുള്ള ആ ബാഗും എടുത്തുകൊണ്ട് കാറിന്റെ അടുത്ത് ഓടി എത്തിയപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ ഒരു പെണ്ണിനെ ആണ്.
ഒറ്റയ്ക്കുള്ള ഒരു പെണ്ണിന്റെ കൂടെ ഈ രാത്രി ലിഫ്റ്റ് ചോദിച്ചു പോകുന്നത് ശരി അല്ല എന്ന് തോന്നിയതു കൊണ്ട് അല്പം നിരാശയോടെ മാറി നിന്നു.അവൻ കേറാൻ മടിക്കുന്നത് കണ്ട അവൾ ചോദിച്ചു.
“എന്ത് പറ്റി?”
“ബസ്സ് മിസ്സ് ആയി ..KSRTC സ്റ്റാൻഡ് വരെ പോകാൻ വേണ്ടി കൈ കാണിച്ചതാരുന്നു”
“പിന്നെ എന്താ ..വരുന്നില്ലേ?”
“ഏയ് …കുഴപ്പം ഇല്ല ..ഞാൻ വേറെ വണ്ടി കിട്ടുമോ എന്ന് നോക്കിക്കോളാം”
“അതിനിപ്പോൾ എന്താ …താൻ വാ …ഞാൻ ഡ്രോപ്പ് ചെയ്യാം.”
അവൻ അല്പം മടിച്ചാണെങ്കിലും അവളുടെ ആ കാറിൽ കേറി.അവൾ കാർ ഡ്രൈവ് ചെയ്യുമ്പോൾ അവൻ അവളെ ശെരിക്കും ഒന്ന് ശ്രദ്ധിച്ചു.
അവനെ കഴിഞ്ഞും അഞ്ചോ ആറോ വയസ്സ് കൂടുതൽ കാണും.കാണാനും നല്ല ഒരു സുന്ദരി.ശോ.. ഇവൾ എന്ത് വിശ്വസിച്ചാണോ അവനെ ഈ കാറിൽ കേറ്റിയത്,കർത്താവേ കൺട്രോൾ തരണേ കാത്തോളണേ എന്ന് മനസ്സുരുകി അവൻ പ്രാത്ഥിച്ചു.
മൗനം അവരുടെ ഇടയിൽ ഏകാന്തത കൂട്ടുന്നതിനിടയിൽ അവൾ ചോദിച്ചു.
“എന്ത് ചെയ്യുന്നു?”
“പഠിക്കുവാണ് …ബാംഗ്ലൂരിൽ ”
“ചേച്ചി എന്ത് ചെയ്യുന്നു” ഈ സുന്ദരി പെങ്കൊച്ചിനെ നോക്കി ചേച്ചി എന്ന് വിളിക്കണ്ടായിരുന്നു എന്ന് അപ്പോൾ അവന് തോന്നി.
“ഞാൻ ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു ..ഇന്ന് വർക്ക് അല്പം കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് ലേറ്റ് ആയി”
“ഞാൻ കുറേ നേരമായി പല വണ്ടിക്കും കൈ കാണിച്ചു അവിടെ നിൽക്കുവായിരുന്നു ..പക്ഷേ ആരും നിർത്തിയില്ല ..വന്ന് വന്ന് ആർക്കും ഒരു മനഃസാക്ഷി ഇല്ലാതെ ആയി ”
“അതൊക്കെ തനിക്ക് വെറുതേ തോന്നുന്നതാ ..തനിക്കറിയാമോ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്ക് ഉള്ള നഗരമാ ഇത്..പക്ഷേ ആ ബ്ലോക്കിലുടെ ഒരു ആംബുലൻസ് കടന്നു പോകുമ്പോൾ വഴിമാറി കൊടുക്കാൻ കാണിക്കുന്ന മനസ്സ് താൻ കണ്ടിട്ടുണ്ടോ..
എല്ലാവരുടെ ഉള്ളിലും ഉണ്ടടോ മറ്റുള്ളവരെ കുറിച്ചുള്ള കരുതലും സ്നേഹവും ഒക്കെ ..പക്ഷേ അത് ഇടക്കൊക്കെയേ പുറത്തു വരാരോള്ളൂ”
കുണ്ടും കുഴികളും നിറഞ്ഞ വഴിയിലൂടെ പതിയേ വണ്ടി നീങ്ങുമ്പോൾ പുറത്തു കണ്ട മെട്രോ തൂണുകൾ നോക്കി അവൻ പറഞ്ഞു.
“ഹോ ..നമ്മുടെ നാടിനും ഒരു ഇന്റർനാഷണൽ ലുക്ക് ആയല്ലേ”
“ഉം ..പിന്നേ ആദ്യം ഈ കുഴി ഒക്കെ മൂടി ഉള്ളതെല്ലാം വൃത്തിയാക്കിട്ടു പോരേ ഇന്റർനാഷണൽ ലുക്ക്” അത് കേട്ടപ്പോൾ പിന്നീട് അവൻ ഒന്നും പറഞ്ഞില്ല.അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട അവൾ ചോദിച്ചു.
“എടോ ..തനിക്ക് ഈ പാതിരാത്രി KSRTC സ്റ്റാൻഡിൽ ചെന്നാൽ വല്ലോ ബസ്സും കിട്ടുമോ?”
“ഇന്ന് ഇനി കിട്ടില്ല ..രാത്രി അവിടെ കഴിച്ചു കൂട്ടിട്ടു രാവിലത്തെ ബസ്സിന് പോകണം”
“എങ്കിൽ താൻ എന്തിനാ വെറുതെ ബസ്സ് സ്റ്റാൻഡിൽ കിടന്നു കൊതുകുകടി കൊള്ളുന്നത് ..എന്റെ ഫ്ലാറ്റ് സ്റ്റാൻഡിനു അടുത്താ, അവിടെ റൂം ഉണ്ട് …താൻ വേണമെങ്കിൽ ഇന്ന് അവിടെ സ്റ്റേ ചെയ്തിട്ട് രാവിലേ പോയിക്കോ”
ഈശ്വരാ ഇവൾ ഇത് എന്ത് ഉദ്ദേശിച്ചാണോ.ഇതുപോലെ ഒരുത്തിയുടെ കൂടെ ഒരു രാത്രി ഒരു ഫ്ലാറ്റിൽ കഴിയാനോ.ചിലപ്പോൾ ഇവളുടെ മനസ്സിൽ എന്നെകൊണ്ട് വേറേ വല്ലോ ഉദ്ദേശവും ഉണ്ടാകുമോ.
ഹാ എന്തായാലും എനിക്ക് എന്താ,കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി.അവൻ മനസ്സിൽ പലതും ആലോചിച്ചു കൂട്ടുമ്പോൾ വണ്ടി ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ എത്തി.
“എടോ ..തനിക്ക് സ്റ്റാൻഡിൽ പോയി കിടന്നു കൊതുകുകടി കൊള്ളണമെങ്കിൽ ..ദാ അവിടെയാ സ്റ്റാൻഡ് അല്പം നടന്നാൽ മതി.”
“ഏയ് …എനിക്ക് കൊതുകുകടി കൊള്ളണ്ട” അവൻ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു.
“എങ്കിൽ വാ ..”
അവൾ അറിയാതെ അവളുടെ അളവുകൾ മനസ്സിൽ പതിപ്പിച്ചു അവൻ അവൾക്ക് പിറകിൽ നടന്നു.അവളെ കണ്ടാൽ അറിയാം അവൾക്കു എന്തൊക്കെയോ ആഗ്രഹം ഉണ്ടെന്ന്.
ഇന്ന് എന്തെങ്കിലും നടക്കും.അവൾ ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തു എത്തിയപ്പോൾ കണ്ടത്, നല്ല സ്വകര്യം ഉള്ള ഒരു ഫ്ലാറ്റ്.അവൾ അവനുള്ള റൂം കാണിച്ചു കൊടുത്തിട്ടു പറഞ്ഞു.
“താൻ പോയി ഫ്രഷ് ആക് …അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് കഴിക്കാൻ വല്ലതും ഉണ്ടാക്കാം”
അവൻ റൂമിന്റെ ഡോർ അടച്ചിട്ട് ആ കട്ടിലിൽ ഇരുന്നു.ശോ.. ഇതെന്താ സ്വപ്നം വല്ലോം ആണോ.അതോ അവളുടെ ആഗ്രഹങ്ങൾ തീർക്കാൻ എന്നെ വിളിച്ചോണ്ട് വന്നതാണോ.
ചിലപ്പോൾ ഇവളെ പോലുള്ള ഒരു സുന്ദരിയേ അനുഭവിക്കാൻ ഉള്ള യോഗം എന്റെ ജാതകത്തിൽ ഉണ്ടാകും.അവൻ ബാത്റൂമിൽ കേറി ഒരു മൂളിപ്പാട്ടും പാടി വിസ്തരിച്ചു സമയം എടുത്ത് നന്നായി തേച്ചോരച്ചു കുളിച്ചു.
അവൻ ഫ്രഷ് ആയി റൂമിനു പുറത്തു വന്നപ്പോൾ അവൾ ബാൽക്കണിയിൽ ഒരു കോഫീ കപ്പുമായി നിൽക്കുന്നു.
അവളുടെ അഴിച്ചിട്ട മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റിറ്റു താഴേ വിഴുന്നുണ്ട്.അവളെ ആ നിലാവുള്ള രാത്രിയിൽ ആ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കണ്ടപ്പോൾ ഒരു അപ്സര സുന്ദരിയേ പോലെ അവനു തോന്നി.അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു.
“ഇതെന്തു കുളി ആടോ…പെൺപിള്ളേർ പോലും ഇത്രോം സമയം എടുക്കില്ലല്ലോ”
“ഹോ ..ശരിക്കും ഒന്ന് കുളിച്ചേക്കാം എന്ന് കരുതി …ആവശ്യം വരുമല്ലോ” അവൻ അർഥം വെച്ച് പറഞ്ഞു.അതു കേട്ട അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.
“ഫുഡ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട് ..കഴിച്ചിട്ട് വാ ..”
അവൻ സമയം കളയാതെ ആർത്തിയോടെ എല്ലാം വെട്ടി വിഴുങ്ങിയിട്ട് അവളുടെ അടുത്ത് എത്തി.ബാൽക്കണിയിൽ നിന്ന് നഗരത്തിന്റെ രാത്രി സ്വന്ദര്യം ആസ്വദിച്ചു നിൽക്കുന്ന അവളോട് ചേർന്ന് അവൻ നിന്നു.
അവളുടെ ചുവന്ന ചുണ്ടുകളും വെളുത്ത കവിളുകളും നനഞ്ഞ മുടിയും അവനെ വല്ലാതെ ആകർഷിച്ചു.അവൻ പതിയെ അവളുടെ തോളിൽ പിടിച്ചു പറഞ്ഞു.
“നീ ഒരു പരിചയവും ഇല്ലാത്ത എന്നെ വെറുതേ വിളിച്ചു വരുത്തിയത് അല്ല എന്ന് എനിക്കറിയാം ..പിന്നെ എന്തിനാ ഇവിടെ നിന്ന് നമ്മൾ സമയം കളയുന്നത് ”
അവൾ അവന്റെ നേരേ തിരിഞ്ഞു നിന്ന് ചെറുതായി ഒന്നു ചിരിച്ചു.
“നീ എന്ത് വിശ്വസിച്ച എന്റെ കൂടെ പോന്നേ ”
“നിന്നെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിനക്ക് എന്താ വേണ്ടത് എന്ന് ” എന്നും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചേർന്നു നിൽക്കുമ്പോൾ അവന്റെ കാഴ്ച്ച മങ്ങുന്നതായി അവനു തോന്നി.അവൻ ഒരു ചെറു മയക്കത്തിലോട്ടു വഴുതി വീണു.
പിറ്റേ ദിവസം ഉച്ച കഴിഞ്ഞു അവൻ കണ്ണ് തുറക്കുമ്പോൾ ആ ബെഡ് റൂമിൽ ആയിരുന്നു.അതും ഷർട്ട് ഒന്നും ഇല്ലാതെ ഒരു ബോക്സിർ മാത്രം.
അവന്റെ ശരീരം മൊത്തം നഖക്ഷതങ്ങള് കൊണ്ട് നീറുന്നതായി അവനു തോന്നി.അവൻ അസഹ്യമായ ഒരു വേദനയോടെ പതിയേ എഴുന്നേറ്റു കണ്ണാടി നോക്കി.
അവന്റെ ശരീരത്തിലെ ചുവന്ന പാടുകളും നഖക്ഷതങ്ങളും കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.അവളുടെ പണി ആകും.അവൻ വാതിൽ പതിയേ തുറന്നപ്പോൾ അവൾ അവിടെ സെറ്റിയിൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു.അവളെ കണ്ടപ്പോൾ അവൻ പറഞ്ഞു.
“ശോ …എന്നാ പണിയാ കാണിച്ചേ എനിക്കൊന്നും ഓർമ്മ കിട്ടുന്നില്ലലോ”
അവൾ അവനേ നോക്കി ചിരിച്ചു.
“എനിക്ക് ഇങ്ങനേ ബോധം കെടുത്തിയിട്ട് കട്ട് എടുക്കുന്നതാ ഇഷ്ട്ടം”
“വല്ലാത്ത ചതി ആയിപോയിട്ടോ ..എനിക്കാണെങ്കിൽ കൊതി ഒട്ടും മാറിയിട്ടും ഇല്ല”
“പേടിക്കണ്ട ..ഇനി ബോധം കെടുത്താതെ ആകാം അല്ലോ” എന്നും പറഞ്ഞു അവൾ അവനെ വശ്യമായ ഒരു കണ്ണോടെ നോക്കി.
അവളേയും കാത്തു അവൻ ആ ബെഡ്ഡ് റൂമിൽ ഇരിക്കുമ്പോൾ ഡോർ ബെൽ അടിച്ചു.അപ്പോൾ കറുത്തു തടിച്ച ഒരു വികൃത മനുഷ്യൻ ആ ഫ്ലാറ്റിലോട്ടു കേറി വന്നു.
അയാളെ കണ്ടപ്പോൾ തന്നെ അവൻ അറപ്പോടെ തല തിരിച്ചു .അയാൾ ഒരു കെട്ട് നോട്ടുകൾ അവളുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“ദാ ..നീ ചോദിച്ചതിലും കൂടുതൽ ഉണ്ട് …ഇനി അടുത്തവനെ കിട്ടുമ്പോൾ വിളിക്ക് ”
എന്നും പറഞ്ഞു അയാൾ അവന്റെ റൂമിലേക്ക് കേറി.അവനെ അയാളുടെ ബലിഷ്ടമായ കൈ കൊണ്ട് അയാളുടെ നെഞ്ചത്തേക്ക് ചേർത്തു നിർത്തിയിട്ട് പറഞ്ഞു.
“ഇന്നലെ ഒരു രാത്രി കൊണ്ട് എനിക്കോട്ടും മതിയായില്ലടാ നിന്നെ… അതാ പറഞ്ഞതിൽ അധികം കാശ് കൊടുത്തു നിന്നെ ഞാൻ ഇങ്ങു വാങ്ങിയത് ”
എന്നും പറഞ്ഞു അയാൾ ആ ബെഡ്റൂമിന്റെ വാതിൽ അടച്ചു.
അവൾ കൈയ്യിൽ കിട്ടിയ നോട്ടുകെട്ടുകൾ ഹാൻഡ് ബാഗിൽ വെച്ച് ആ ഫ്ലാറ്റിന്റെ ഡോർ ചാരി പുറത്തോട്ടു നടന്നു.
ഇതു വരെ പെണ്ണിനെ വിറ്റു കാശാക്കിയവരെ എല്ലാം തോല്പിക്കുന്ന ഒരു ചിരിയോടെ.പൊട്ടിച്ചിതറുന്ന പളുങ്കു പാത്രമോ ഉടയുന്ന കളിമണ്ണോ അല്ല പെണ്ണ്,അവൾ മൂർച്ച ഉള്ള കൂർത്ത കണ്ണാടി ചീളുകൾ എന്ന് കണ്ടുനിന്ന ആ ചുവരുകൾ പറയുന്നതായി തോന്നി.