തകർച്ചയുടെ കാരണവും ആദ്യമായി ജയിലിൽ പോകാനുള്ള കാരണവും തുറന്നു പറയുകയാണ് അറ്റ്ലസ് രാമചന്ദ്രൻ. ‘ഞാൻ ആർക്കും വണ്ടി ചെക്ക് കൊടുത്തിട്ടില്ല. അങ്ങിനെ ഒരു സംഭവം ഇല്ല. ലോകം തന്നെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ ത്രിരുത്തൻ ശ്രമിക്കുകയാണ് രാമചന്ദ്രൻ വനിതയിലെ അഭിമുഖത്തിലൂടെ.
വണ്ടിചെക്കിനേകുറിച്ച് പറഞ്ഞപ്പോൾ റിപോർട്ടർ ആയി ചെന്ന ആളോട് രാമചന്ദ്രൻ ഇങ്ങിനെ പറഞ്ഞു.‘വണ്ടിച്ചെക്ക് എന്നാല്‍ എന്തെന്നു കുട്ടിക്ക് അറിയാമോ?’ ഒരു ചോദ്യത്തോടെ രാമചന്ദ്രന് സംസാരിച്ചു തുടങ്ങി.‘‘തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ല എന്നറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് ഒരു തുകയുടെ ചെക്ക് കൊടുത്തു ബോധപൂര്‍വം ചതിക്കുമ്പോഴാണ് ‘വണ്ടിചെക്ക്’ എന്നു പ്രയോഗിക്കുക. ഇവിെട അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ബിസിനസ് കത്തി നില്ക്കുന്ന കാലമായിരുന്നു അത്.
ഒരുപാട് പണം വന്നു പോകുന്ന കാലം. എല്ലാ ബാങ്കുകളും സഹായവുമായി പുറകെ വന്നിരുന്നു. ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന പണത്തിന്റെ ഉറപ്പില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കും. എന്തെങ്കിലും കാരണവശാല്‍ ആ വിനിമയം നടന്നില്ല എങ്കില്‍ അഡ്വാന്‍സ് കൊടുത്ത പണം നഷ്ടപ്പെടും.ബാങ്കുളിലേ അവസ്ഥ ഭദ്രം എന്നാണ് ഞാൻ ഉറച്ച് വിശ്വസിച്ചത്. ഓരോ തവണ ചോദിക്കുമ്പോഴും അക്കൗണ്ടന്റ് പറഞ്ഞു കൊണ്ടിരുന്നത് ‘എല്ലാം സുഗമമായി പോകുന്നു, ഒരു പ്രശ്നവുമില്ല’ എന്നാണ്.
ചതിച്ചത് അക്കൗണ്ടന്റോ? അതോ ബാങ്കുകളോ
എല്ലാം ഒകെ എന്ന് എപ്പോഴും രാമചന്ദ്രനിൽ നിന്നും കണക്കുകൾ മറച്ചുവയ്ച്ചത് അക്കൗണ്ടന്റോ? അതോ ബാങ്കിലേക്ക് സമയാ സമയം ചെല്ലേണ്ട അടവുകൾ ആരാണ് മുടക്കിയത്. ഇങ്ങിനെ മുടങ്ങുന്ന വിവരം അക്കൗണ്ടന്റ് അറിഞ്ഞില്ലേ? ബാങ്കിലേക്ക് ചെല്ലേണ്ട ലോൺ തിരിച്ചടവുകൾ ആരാണ് അടിച്ച് മാറ്റിയത്? എന്നാൽ അതൊന്നും ഇപ്പോൾ രാമചന്ദ്രൻ പറയുന്നില്ല.
അതെല്ലാം രഹസ്യം ആയി മനസിൽ സൂക്ഷിച്ച് അദ്ദേഹം സഹിക്കുന്നു..ക്ഷമിക്കുന്നു. ചിലപ്പോൾ അദ്ദേഹം പുറത്തുപറയാത്തതും നിയമ നടപടിക്ക് മുതിരാത്തതും പ്രതി സ്ഥാനത്ത് മകനോ ബന്ധുക്കളോ വരുന്നതിനാലും ആകാം എന്നും വിലയിരുത്തപ്പെടുന്നു. എന്തായാലും വണ്ടി ചെക്ക് ആർക്കും ഒരു ബാങ്കിലും നല്‍കിയില്ല എന്ന് രാമചന്ദ്രൻ തറപ്പിച്ച് പറയുന്നു.
ഒരു ബാങ്ക് തനിക്ക് പണം തരുന്നതിൽ നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ ബാങ്ക് ഫണ്ട് പ്രതീക്ഷിച്ച് അഡ്വാൻസ് കൊടുത്ത സ്വർണ്ണം വ്യാപാരികളിൽനിന്നും വാങ്ങാൻ ആയില്ല. അഡ്വാൻസും പോയി. ഒരു ബാങ്കി നിയന്ത്രണം കൊണ്ടുവന്നപ്പോൾ മറ്റെല്ലാ ബാങ്കുകളും കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ആരും പണം തന്നില്ല. ഇതോടെ കച്ചവടം ആകെ തകർന്നു. അഡ്വാൻസ് തുക നല്‍കിയത് എല്ലാം പോയി. വളരെ ചെറിയ ഒരു വിഷയത്തിൽ ഒരു ബാങ്ക് ഉണ്ടാക്കിയ പ്രതിസന്ധി പെരുപ്പിച്ച് വന്നപ്പോൾ എല്ലാ ബാങ്കുകളും അത് ഏറ്റെടുത്തു.
പെട്ടെന്നൊരു ദിവസം ബാങ്ക് അധികൃതര്‍ പറയുന്നു ‘നിങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ കുറയ്ക്കുകയാണ്. വലിയ ഒരു തുക (കാലാവധി സമയം ആകുന്നതിനു മുന്‍പ്) തിരിച്ചടക്കണം’ എന്നൊക്കെ. ഒരു ബാങ്കില്‍ നിന്നു കേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാകാം മറ്റു ബാങ്കുകളും അവിശ്വസിച്ചു തുടങ്ങി. അങ്ങനെയായിരുന്നു തകർച്ചയുടെ തുടക്കം.
വീട്ടിൽ നിന്നും ഒരു കാര്യം ചർച്ച ചെയ്യാൻ വിളിച്ച് കൊണ്ടുപോയി..പിന്നെ ജയിലിലേക്ക്
കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടു വന്നു നോക്കിയത് ഞാനാണ്. രാമചന്ദ്രന്റെ ഭാര്യ ഇന്ദു പറയുന്നു. പാന്റ്സും ഷര്‍ട്ടും ധരിച്ച ഒരാളും കന്തൂറ (അറബി വേഷം) ധരിച്ച ഒരാളും ആയിരുന്നു അതിഥികള്‍. ‘രാമചന്ദ്രന് അകത്തുണ്ടോ’ എന്നു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ േരഖ (െഎഡി പ്രൂഫ് ) എടുത്ത് ഒന്നു പുറത്തു വരാന്‍ പറയൂ എന്ന് ആവശ്യപ്പെട്ടു.‘കുറച്ചു സംസാരിക്കാന്‍ ഉണ്ട്, ഞങ്ങളുടെ കൂടെ വരണം’ എന്നവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമല്ല’ എന്നു പറഞ്ഞു ഞാന്‍ വിലക്കാന്‍ ശ്രമിച്ചു.
‘എങ്കില്‍ നിങ്ങളും കൂടെ വന്നു കൊള്ളൂ’ എന്നായി അവര്‍. ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു പോയത്. അതിനു ശേഷം…’’ കൂടുതല്‍ പറയാന്‍ ശക്തി ഇല്ലാത്തതു പോലെ അര്ധോക്തിയില് അവര്‍ നിര്‍ത്തി. ‘വണ്ടിച്ചെക്കിന്റെ പേരില്‍ അറ്റ്ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തു’ എന്നാണ് പിറ്റേന്നുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ഇങ്ങിനെയാണ് അറസ്റ്റ് നടന്നത്.
ഇപ്പോൾ രാമചന്ദ്ര മസ്കറ്റിലേ നല്ല നിലയിൽ പ്രവർത്തിച്ച 2 ആശുപത്രികൾ വിറ്റു. ഇനി ഗൾഫിലേ കുറേ കൂടി ആസ്തികൾ ഉണ്ട്. ആയത് കൂടി വിറ്റാലേ കടങ്ങൾ തീർക്കാനാകൂ. എന്തായാലും ദുബൈയിലേ ഫാറ്റിൽ ഇരുന്ന് ഭാവിയേ കുറിച്ച് വീണ്ടും സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ് ശുദ്ധ സ്വർണ്ണം വിറ്റ നീതിമാനായ ഈ വ്യാപാരി.