Breaking News
Home / Lifestyle / ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് വജ്രവ്യാപാരി വാങ്ങിയത് 600 കാറുകള്‍

ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് വജ്രവ്യാപാരി വാങ്ങിയത് 600 കാറുകള്‍

ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് വജ്രവ്യാപാരി. 600 കാറുകളാണ് വ്യാപാരി വാങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിങ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയയാണ് ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്കായി കാര്‍ വാങ്ങിയത്.

കമ്പനിയിലെ ആദ്യത്തെ നാല് ജീവനക്കാര്‍ക്ക് ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാറിന്റെ താക്കോല്‍ നല്‍കും. തുടര്‍ന്ന് കമ്പനി ആസ്ഥാനമായ വരാച്ചയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വീഡിയോ ചാറ്റിലെത്തി പ്രധാനമന്ത്രി മറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് രണ്ട് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്.

കാറും ഫിക്‌സഡ് ഡപ്പോസിറ്റ് സേവനവും. ആകെ 1,500 ജീവനക്കാരാണുള്ളത്. ഇതില്‍ 600 പേര്‍ കാറും ബാക്കി 900 പേര്‍ ഫിക്‌സഡ് ഡപ്പോസിറ്റ് സേവനവുമാണ് തെരഞ്ഞെടുത്തതെന്ന് ധോലാകിയ പറഞ്ഞു. 2011 മുതലാണ് ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് പ്രചോദം നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. വര്‍ഷം 50 കോടി രൂപ ജീവനക്കാര്‍ക്ക് ഇന്‍സെന്റ്റിവ് നല്‍കാറുണ്ട്. 2014ല്‍ 700 ഫ്‌ലാറ്റ്, 525 വജ്രാഭരണങ്ങള്‍ എന്നിവയാണ് ജീവനക്കാര്‍ക്ക് നല്‍കിയതെന്നും ധോലാകിയ കൂട്ടിച്ചേര്‍ത്തു.

About Intensive Promo

Leave a Reply

Your email address will not be published.