Breaking News
Home / Lifestyle / നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യുന്നത് തന്നെ നമുക്കും എത്ര വൈകിയാലും കിട്ടുകതന്നെ ചെയ്യും

നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യുന്നത് തന്നെ നമുക്കും എത്ര വൈകിയാലും കിട്ടുകതന്നെ ചെയ്യും

സമയക്കുറവു മൂലം അമ്മയുടെ കാര്യങ്ങൾ നോക്കാൻ വയ്യാഞ്ഞിട്ടാണ് അമ്മയെ ഒരു വിദ്ധ സധനത്തിലാക്കി ഞാൻ ദുബായിൽ ഭാര്യയുമായി സെറ്റിൽ ആയതു അവളുടെ നിർബന്ധത്തിനു വഴങ്ങി എന്നുപറയുന്നതാകും നല്ലത് .

കുട്ടികളുടെ പഠിപ്പും അമ്മയെ നോക്കലും എല്ലാകൂടി അവൾക്കു പറ്റില്ലെന്നുപറഞ്ഞത്കൊണ്ടാണ് ആദ്യം തുടങ്ങിയത്.

പല പല വേലക്കാരികളെയും ഹോം നേഴ്സ്മാരെയും വെച്ചുനോക്കിട്ടും ഫലമുണ്ടാകാത്തത്കൊണ്ടാണ്, മനസില്ല മനസോടെ അമ്മയെ ആശ്രയം എന്ന സ്ഥാപനത്തിൽ ആക്കി ഞങ്ങൾ ദുബായ്ക്ക്‌ പോയത് അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവിടെ ആക്കി ഞങ്ങളുടെ കാറു മറയുന്നടംവരെ നോക്കി നിൽക്കുന്ന അമ്മയെ ആണു എന്റെ മനസ്സു നിറയെ.

അവളെ പിണക്കണോ അമ്മയുടെ കൂടെനിൽക്കാനോ എന്നറിയാതെയാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിയത്.

അമ്മയുടെ ദിനങ്ങൾ എണ്ണപ്പെട്ടതായിരുന്നു എന്നു മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല.

ആശ്രയത്തിൽ ചെന്ന് ഒരാഴ്ച കഴിഞ്ഞു രാത്രി ഏകദേശം 12 മണിയോടെ ഒരു കാൾ വന്നു അമ്മ എന്നെവിട്ടു പിരിഞ്ഞു എന്നുകേട്ടതോടെ ആകെ തകർന്നുപോയി.

ഒരർത്ഥത്തിൽ അമ്മയുടെ മരണത്തിനു ഉത്തരവാദി ഞാൻ തന്നെ ആയിരുന്നു. അപ്പോൾ തന്നെ എല്ലാവർക്കുമുള്ള ടിക്കറ്റുംഎടുത്തു നാട്ടിലേക്കു പോരാനുള്ള കാര്യങ്ങൾ ചെയ്തു.

നാട്ടിൽ എത്തിയപ്പോൾ വീടിന്റെ മുറ്റത്തു ഒരുപാട് ആളുകൾ,പലരുടെയും മുഖത്ത് എന്നെ എന്നെയൊരു കുറ്റക്കാരനെപ്പോലെനോക്കുന്നു. ആരൊക്കെയോ എന്നെകുറ്റം പറയുന്നുണ്ട് വെള്ളത്തുണിയിൽ പൊതിഞ്ഞു അമ്മയുടെ ശരീരം വെച്ചിരിക്കുന്നു.

കാലിൽ വീണു മാപ്പുപറഞ്ഞു കരഞ്ഞു ആ കാൽക്കൽ കിടന്നു ആരൊക്കെയോ പിടിച്ചെണീപ്പിച്ചു ഒരു മൂലയിൽ കൊണ്ടിരുത്തി. അമ്മയുടെ മുഖത്തൊരു ഉമ്മയും കൊടുത്തു അമ്മയെ യാത്രയാക്കി,ബാലികർമ്മങ്ങളും ബാക്കി കാര്യങ്ങളും എല്ലാം ചെയ്തു, രാത്രി അമ്മയുടെ മുറിയിൽ കട്ടിലിൽ കിടന്നു അമ്മയോട് മാപ്പുപറഞ്ഞു ചങ്കുപൊട്ടിക്കരയുമ്പോളും, ആ നശിച്ച ദിവസത്തെ ആണു മനസ്സിൽ ഓർത്തത്.

ഒറ്റ മോനായി ജനിച്ചനാളുമുതൽ താഴത്തും തറയിലും വെക്കാതെ അച്ഛന്റെ ദേഷ്യത്തിന് മുന്നിൽ തെറ്റുകളെല്ലാം ഏറ്റെടുത്തു കുറുമ്പുകാട്ടുന്ന എന്നെ ഒന്ന് വാക്കുകൾകൊണ്ട്പോലും നോവിക്കാതെ എന്നെ വളർത്തി ഇഷ്ടപെട്ട പെണ്ണിനെ കെട്ടാൻ അച്ഛനോട് വഴക്കിട്ടു എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്ന ആ നന്മ മനസു ഇനി ഇല്ലന്ന് ഒരുക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ.

അമ്മയുടെ കർമങ്ങൾ എല്ലാം വീടി ദുബായ്ക്ക്‌ പോകുന്നതിനുള്ള കാര്യങ്ങളെല്ലാം ശരിയാക്കി അമ്മയുടെ ഫോട്ടോയ്ക് മുന്നിൽ ചെയ്തതിനെല്ലാം മാപ്പുപറഞ്ഞു നില്കുമ്പോളാണ് അമ്മയുടെ അലമാരി തുറന്നുകിടക്കുന്നത് അമ്മയുടെ സാരികൾ അതിലിപ്പോളും അമ്മയുടെ മണം മാഞ്ഞിട്ടുണ്ടായിരുന്നില്ല,….

ആ മുറിയുടെ മൂലയിൽ ഒരു ഇരുമ്പുപെട്ടിയുണ്ടായിരുന്നു. അതിന്റെ അടിത്തട്ടിൽ മുഴുവൻ എന്റെ ചെറുപ്പകാലത്തെ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊന്നും കളയാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ചെറുപ്പത്തിൽ വാങ്ങിത്തന്ന എല്ലാ സാധനങ്ങളും അമ്മ ഇപ്പോളും സൂക്ഷിച്ചു വച്ചിരിക്കുന്നതുകണ്ടപ്പോൾ ചങ്ക് തകർന്നു പോയിരുന്നു.

ചെറു ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള യൂണിഫോം പിറന്നാളിന് അമ്മവാങ്ങിത്തന്ന ഉടുപ്പുകൾ എല്ലാംതന്നെ മനസിലാക്കിത്തന്നിരുന്നത് അമ്മയുടെ സ്നേഹമാണ്.

പണത്തിനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അച്ഛനെയും അമ്മയെയും മറന്നുതുടങ്ങിയിരുന്നു.

അച്ഛന്റെ വേർപാടിനുശേഷം അമ്മ ഒത്തിരി മാറിപ്പോയിരുന്നു.ഒറ്റക്കുള്ള ജീവിതം ആരോടും അധികം മിണ്ടാറില്ല.

കലർപ്പില്ലാത്ത സ്നേഹം അമ്മയുടെ മാത്രമാണെന്ന് മനസിലാക്കാൻ ഏറെ വൈകി പോയിരുന്നു വർഷങ്ങൾക്കിപ്പുറം എന്റെ മോനും എന്നെയും കൊണ്ട് അതെ അനാഥാലയത്തിലേക്ക് പോകുകയാണിപ്പോൾ വണ്ടി ഗേറ്റ് കിടന്നുപോയപ്പോൾ ഞാൻ മനസിലാക്കിരുന്നു എന്റെ അമ്മ അനുഭവിച്ച ആ നൊമ്പരം പക്ഷെ പരാതിയില്ല എന്തെന്നാൽ ഞാൻ ചെയ്തതിന്റെ ഫലം ഞാൻ തന്നെ അനുഭവിച്ചേപറ്റൂ….

എന്റെ അമ്മയെ വൃദ്ധ സധനത്തിലാക്കി സുഖത്തിനായി പോയ എന്റെ അതെ പാതയാണ് എന്റെ മോനും പിന്തുടരുന്നത്. ഇതൊന്നും അനുഭവിക്കാതെ നേരത്തെ ഒരു ആക്സിഡന്റിൽ അവളങ്ങു പോയകൊണ്ട് അവൾ രക്ഷപെട്ടു.

നാം ചെയ്യുന്നത് കണ്ടാണ് നമ്മുടെ മക്കളും വളരുന്നത്. നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യുന്നത് തന്നെ നമുക്കും എത്ര വൈകിയാലും കിട്ടുകതന്നെ ചെയ്യും…….

written by – സുജിത്ത് തിരുവാർപ്പ്……….

About Intensive Promo

Leave a Reply

Your email address will not be published.