Breaking News
Home / Lifestyle / നേരിട്ട് കാണാതെ ഒരുപാട് സ്നേഹിച്ച ആള്‍ വിഗലാംഗയാണന്ന് അറിയുമ്പോള്‍

നേരിട്ട് കാണാതെ ഒരുപാട് സ്നേഹിച്ച ആള്‍ വിഗലാംഗയാണന്ന് അറിയുമ്പോള്‍

പ്രണയിയ്ക്കുന്നവര്‍ക്കും പ്രണയിയ്ക്കാന്‍ പോകുന്നവര്‍ക്കും, പ്രണയിച്ച് പരാജയപ്പെട്ടവര്‍ക്കും, ജീവനു തുല്ല്യം സ്നേഹിച്ചവരെ കൈ വിട്ടു കലഞ്ഞവരും എല്ലാവര്‍ക്കുമായിട്ട് ഇതാ ഒരു കഥ.

തീര്‍ച്ചയായും വായിയ്ക്കണം. ഷെയര്‍ ചെയ്യണം.

എന്തെഴുതണം എങ്ങനെ എഴുതണം എവിടുന്ന് തുടങ്ങണം എന്നറിയാതെ ഇരിക്കുമ്പോഴാണ് പോസ്റ്റുമാൻ രാമേട്ടന്റെ വരവ്….. എന്താ രാമേട്ടാ പതിവില്ലാതെ ഈ വഴിയ്ക്ക്….

ആ ദാസാ നിനക്ക് ഒരു കത്തുണ്ട്….. എനിക്കോ ഈ നൂറ്റാണ്ടിൽ എനിക്കാരാ കത്ത് എഴുതി അയക്കാൻ…. ഇത്‌ ഇവിടെ അടുത്തുന്നൊന്നുമല്ല കുറച്ച് അകലേന്നാ…. എന്തായാലും ഇങ്ങു തന്നേക്ക്‌ ആരാ എന്ന് നോക്കാല്ലോ….. ഉം….

എന്നാ ദാസാ ഞാൻ ഇറങ്ങട്ടെ…. ശെരി രാമേട്ടാ…. എന്തായാലും ആ കത്തിൽ എന്താ എഴുതിയേക്കണതു എന്നറിയാല്ലോ.

ഞാൻ അത് തുറന്നു നോക്കി. ഹാ നല്ല കൈയ്യക്ഷരം. കണ്ടപ്പോൾ തന്നെ ഒരു പെൺകുട്ടിയുടെതാണെന്ന് മനസ്സിലായി… ഞാൻ അത് വായിക്കാൻ തുടങ്ങി…. ഹായ് ഏട്ടാ… ഏട്ടനോ… അത് കലക്കി…

എനിക്ക് എന്ത് വിളിക്കണം എന്നറിയില്ല. എന്നാലും ഏട്ടാ എന്ന് വിളിച്ചതിൽ ദേഷ്യം ഒന്നും തോന്നരുത്. കൂടുതൽ സ്വാതന്ത്ര്യം എടുത്തു എന്നും തോന്നരുത്.

ഇല്ല പറഞ്ഞോളു ഏട്ടൻ എഴുതിയ എല്ലാ പുസ്തകങ്ങളും കവിതകളും ഞാൻ വായിക്കാൻ ശ്രമിക്കാറുണ്ട്.

ഏട്ടന്റെ എഴുത്തുകൾ എനിക്ക് വലിയ ഇഷ്ട്ടമാണ്. പക്ഷെ ഇപ്പോ കുറേ നാളുകളായി ഏട്ടന്റെ ഒരു പുസ്തകവും കാണാറില്ല അതുകൊണ്ടാണ് ഞാൻ ഈ കത്ത് എഴുതിയത്.

എന്തോ ഏട്ടന്റെ എഴുത്തുകളെല്ലാം എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നത് പോലെ ഒരു തോന്നൽ. ഏട്ടൻ എഴുതിയ ഉറക്കമില്ലാത്ത രാത്രികൾ എന്ന പുസ്തകം ശെരിക്കും എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നപോലെ.

അതിലെ ഗൗരി എന്ന കഥാപാത്രം ശെരിക്കും എനിക്ക് വേണ്ടി ജനിച്ചതാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. രണ്ടു വർഷത്തോളം പ്രണയിച്ചു ജീവനുതുല്ല്യം സ്നേഹിച്ചു ജീവിതം ആഘോഷിക്കുമ്പോൾ പെട്ടന്നുണ്ടായ ഒരു അപകടത്തിൽ ജീവിതം തന്നെ വീൽ ചെയറിൽ ആയി പോയ ഗൗരിയെ അയാൾ ഉപേക്ഷിച്ചു പോയതും എല്ലാം എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

ഏട്ടന് ബോറടിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നോട് ക്ഷമിക്കണം. എന്തോ ഏട്ടനോട് ഇതെല്ലാം എഴുതി അറിയിക്കണം എന്ന് തോന്നി. ഇനി എഴുതി ബുദ്ധിമുട്ടിക്കില്ല. ഏട്ടന്റെ എഴുത്തിനിടയിൽ ഒരിക്കലും ഒരു ശല്ല്യം ആവുകയുമില്ല.

ഞാൻ നിർത്തുന്നു. ഇതിനു മറുപടി അയക്കുമെന്ന് ഞാൻ വിചാരിച്ചോട്ടെ. ഏട്ടന്റെ തിരക്കുകൾക്കിടയിൽ സമയം കിട്ടുകയാണെങ്കിൽ കുറച്ച് സമയം എനിക്ക് വേണ്ടി മാറ്റിവെക്കുമെന്ന് കരുതുന്നു…

എന്ന്

ഏട്ടന്റെ ഒരു ആരാധിക…..

എന്തോ ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിയോട് ഒരു അടുപ്പം തോന്നി. ആദ്യമായിട്ടാണ് ഒരാൾ എനിക്ക് കത്ത് എഴുതുന്നത് അതും ഇത്ര വിശാലമായി ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ.

ഫേസ്ബുക്കിലും വാട്സപ്പിലും ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും വരുമെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആ കത്തിന് മറുപടി എഴുതാൻ തന്നെ തീരുമാനിച്ചു.

അവസാനം അതിൽ ഇതും കൂടി ചേർത്തു. ഇനിയും എഴുതണം ഞാൻ പ്രതീക്ഷിക്കും എന്ന്.

പിന്നെ ആ കുട്ടി ഇടക്ക് ഇടക്ക് കത്തുകൾ അയക്കാൻ തുടങ്ങി. ഞാൻ അതിനു മറുപടിയും. ഞങ്ങൾ ഒരുപാട് അടുത്ത് തുടങ്ങി. ഒരു ദിവസം ഞാൻ അവളോട്‌ ചോദിച്ചു താൻ എന്താ ഈ കാലത്ത് വാട്സപ്പും ഫേസ്ബുക്കും ഉള്ളപ്പോൾ ഈ കത്ത് എഴുതാൻ.

അപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. ഏട്ടന് ദിവസവും ഒരുപാട് മെസ്സേജുകളും വിളികളും വരുന്നുണ്ടാകും അതെല്ലാം ഏട്ടന് ശ്രദ്ധിക്കണമെന്നില്ല.

ഒരു പക്ഷെ ഒരു കത്ത് എഴുതി അയക്കുകയാണെങ്കിൽ ഏട്ടൻ എന്നെ ചിലപ്പോൾ ഓർത്തേക്കാം എന്ന് കരുതി.

പിന്നെ ഞങ്ങൾ കത്തിൽ നിന്നും അത് വാട്സപ്പിലേക്കും വിളികളിലേക്കും എത്തി. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അറിയാതെ എന്റെ മനസ്സിൽ അവൾ സ്ഥാനം പിടിച്ചു.

ആ സൗഹൃദം അറിയാതെ അവളോട്‌ പ്രണയമായി തുടങ്ങി ഞാൻ അറിയാതെ തന്നെ. പിന്നെ ഞാൻ എഴുതുന്ന വരികളും കഥാപാത്രങ്ങളുമെല്ലാം അവളാണെന്ന് തോന്നി തുടങ്ങി. പക്ഷെ ആ പ്രണയം അവളോട്‌ തുറന്നു പറയാൻ പേടിയായിരുന്നു.

അവളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി. ഒരു ദിവസം ഞാൻ അവളോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു. ഒന്ന് കാണണം എന്നും. പക്ഷെ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.

കാണാൻ പറ്റില്ല. എനിക്ക് ഏട്ടനെ ഇഷ്ട്ടമാണ് ഒരുപാട്. പക്ഷെ ഏട്ടൻ എന്നെ കണ്ടാൽ ഏട്ടന് എന്നോടുള്ള ഇഷ്ടം ഇല്ലാതെയാകുംഅതെനിക്ക് സഹിക്കില്ല.. അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.

ദിവസങ്ങൾ കടന്നു പോയി പിന്നീട് അവളുടെ ഒരു വിവരവും ഉണ്ടായില്ല. ഒരുപാട് അവളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവളുടെ ഫോൺ ഓഫ് ആയിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ മനസ്സ് ആകെ മരവിച്ചു. പെട്ടെന്നൊരു ദിവസം വീണ്ടും അവളുടെ കോൾ വന്നു.. ഏട്ടാ ഇത് ഞാനാണ്.

നീ എവിടെയായിരുന്നു ഇത്ര നാൾ. ഞാൻ എത്രവട്ടം വിളിച്ചിരുന്നു. തന്റെ ഫോൺ ഓഫ് ആയിരുന്നു. ഏട്ടാ ഞാൻ എല്ലാം പറയാം. നാളെ ഏട്ടൻ എറണാകുളം വരെ ഒന്ന് വരോ.

അമൃത ഹോസ്പിറ്റൽ വരെ ഞാൻ അവിടെ വരുന്നുണ്ട്.ബാക്കി എല്ലാം അവിടെ വന്നിട്ട് പറയാം. ഉം ഞാൻ വരാം. പക്ഷെ ഞാൻ എങ്ങനെ തന്നെ തിരിച്ചറിയും. എനിക്ക് ഏട്ടനെ അറിയാലോ. ഞാൻ വിളിക്കാം…

ഉം ശെരി… ശെരി ഏട്ടാ ഞാൻ വെക്കട്ടെ നാളെ കാണാം….

പെട്ടന്നാണ് എന്റെ ചിന്തകളെ കീറി മുറിച്ച് വീടിന്റെ അകത്തു നിന്നും ഒരു വിളി….. ദാസേട്ടാ ഒന്ന് ഇവിടെ വരെ വരോ..

ഉം എന്താ…. വാ ഏട്ടാ…. ദാ വരുന്നു…. എന്താ വിളിച്ചത്…. ഏട്ടാ എന്നെ കുറച്ച് സമയം മുറ്റത്തുള്ള ആ മരത്തിന്റെ ചുവട്ടിൽ കൊണ്ടായി ഒന്ന് ഇരുത്തുമോ. ഏട്ടൻ ഇരിക്കാറുള്ള സ്ഥലത്ത്…

ഹോ എന്തിനാ…. ഞാൻ ഈ മുറിയിൽ തന്നെ ഇരുന്നു മടുത്തു. കുറച്ചു സമയം ആ കാറ്റും വെയിലും കിളികളുടെ പാട്ടും ആസ്വദിച്ചു ഏട്ടന്റെ തോളിൽ ചാരി ഇരുന്ന് എനിക്ക് കുറേ കഥകൾ കേൾക്കണം.

ആരോടും പറയാത്ത ആരും കേൾക്കാത്ത കഥ. എന്നെ കൊണ്ടായി ഇരുത്തുമോ… ഉം വാ… ഇതിൽ വേണ്ട. എനിക്ക് ഏട്ടന്റെ കൈ പിടിച്ചു നടക്കണം… അത് വേണോ. തനിക്ക് അതിനൊന്നും ആയിട്ടില്ല. തൽക്കാലം നമുക്ക് ഈ വീൽ ചെയറിൽ ഇരുന്നു പോകാം….

വേണ്ട ഏട്ടാ എനിക്ക് ഏട്ടന്റെ കൈ പിടിച്ചു തന്നെ നടക്കണം. ഇനി ഒരിക്കലും അതിന് സാധിച്ചില്ലങ്കിലോ…. എന്തിനാ താൻ അങ്ങനെയൊക്കെ പറയുന്നത്. ഒരു നാൾ താൻ എന്റെ കൈ പിടിച്ചു ഈ ലോകം മുഴുവൻ ഓടി നടക്കും….

ഇല്ല ഏട്ടാ…. ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ പറയുന്നതാണെന്ന് എനിക്കറിയാം. ഒരിക്കലും എനിക്ക് എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് എന്നെക്കാൾ കൂടുതൽ ഏട്ടന് അറിയാം.

എട്ടന് ഇപ്പോൾ തോന്നുന്നുണ്ടോ ഇതൊന്നും വേണ്ടായിരുന്നു. അന്ന് ഞാൻ വിളിച്ചപ്പോൾ വരണ്ടായിരുന്നെന്ന്….

എന്തിനാ താൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും. ഞാൻ നിന്റെ ശരീരത്തെയല്ല സ്നേഹിച്ചത് നിന്നെയാണ്.

ഇനി നീ എങ്ങനെയുള്ളവളായിരുന്നാലും അത് എനിക്ക് ഒരു പ്രശ്നമല്ല…. അതല്ല ഏട്ടാ…ഏട്ടന് നല്ലൊരു ജീവിതം എനിക്ക് തരാൻ കഴിഞ്ഞെന്നു വരില്ല. ഏട്ടന് താലോലിക്കാൻ ഒരു കുഞ്ഞിനെ പോലും തരാൻ ചിലപ്പോൾ എനിക്ക് കഴഞ്ഞെന്ന് വരില്ല….

നീ ആവശ്യമില്ലാതെ ഓരോന്നും പറയാതെ നീ വരുന്നുണ്ടോ.എനിക്ക് താലോലിക്കാനും സ്നേഹിക്കാനും ദേഷ്യം വരുമ്പോൾ പിണങ്ങാനും ഒരു കുഞ്ഞിനെ പോലെ എന്റെ കൈപിടിച്ച് ദാ ഇതുപോലെ നടക്കാനും

സ്നേഹിക്കാൻ ഒരു ഭാര്യയായും. വഴക്കിക്കിടാൻ ഒരു കുഞ്ഞിപ്പെങ്ങളായും ശാസിക്കാനും തെറ്റു കണ്ടാൽ ഉപദേശിയ്ക്കാനും. നീ ഉണ്ടല്ലോ അത് മതി. നീ അധികം ആലോചിച്ചു തല പുണ്ണാക്കണ്ട.

നീ വാ നമുക്ക് ആ മരച്ചോട്ടിൽ ഇത്തിരി നേരം പോയി ഇരിക്കാം. നീ പറഞ്ഞപോലെ ആരും കേൾക്കാത്ത ആരോടും പറയാത്ത കഥ പറഞ്ഞ് തരാം. മതി ദാസേട്ടാ എനിക്ക് നടക്കാൻ വയ്യ.

നമ്മുക്ക് ഇവിടെ ഇരിക്കാം. ദാസേട്ടൻ ഇതുവരെ സ്വന്തം ജീവിതം കഥയായി എഴുതിയിട്ടുണ്ടോ….. ഇല്ല… എന്തേ….

നമ്മുടെ ജീവിതം ഒരു കഥയായി എഴുതുമോ.ആ കഥയിൽ ഞാനും എന്റെ ഏട്ടനും മാത്രം മതി. ആരും വായിക്കാത്ത ആരും കേൾക്കാത്ത ആരോടും പറയാത്ത കഥ നമ്മുടെ സ്വന്തം കഥ…..

(ആരെയും സൗന്ദര്യം നോക്കി സ്നേഹിക്കരുത്. മനസ്സ് നോക്കി സ്നേഹിക്കണം. ആ സ്നേഹം എന്നും നിലനിൽക്കും ജീവിതാവസാനം വരെ. നമുക്ക് എന്ത് കുറവുകൾ ഉണ്ടായാലും നമ്മളെക്കാൾ ഏറെ അവർ നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കും എന്നും)

About Intensive Promo

Leave a Reply

Your email address will not be published.